Oru Poovine


Song: Oru Poovine
Artiste(s): K.J. Jesudas & Sujatha
Lyricist: Gireesh Puthencherry
Composer: Ouseppachen
Album: Meenathil Thaalikettu

Oru poovine nishaashalabham
Thottunartthum yaamamaayi
Narumanjumee nilaakkuliril
Onnu cherum naeramaayi

Panineeril nananja raathriye
Pularveyil pulkumo

((Oru poovine nishaashalabham
Thottunartthum yaamamaayi))

Pootthu nilkkum kaamini mullaye
Pranayavasantham pothiyumpol
Maanju pokum manjanithinkalil
Sooryaparaagam kuthirumpol

Poonkinaavin chiraku thalodi
Kuthirnnu nilppoo njaan
Veruthe ninte mizhiyil
Nokki nilkkaan mohamaayi

((Oru poovine nishaashalabham
Thottunartthum yaamamaayi))

Vellimegha therilirangi
Venalnilaavum sandhyakalum
Peythu thorum maamazhayaayi
Ponkinaavum poovithalum

Ormma moolum venthaalukalil
Peeli theliyukayaayi
Iniyum thammilaliyaan
Nenchu pidayum saandhramaayi

((Oru poovine nishaashalabham
Thottunartthum yaamamaayi
Narumanjumee nilaakkuliril
Onnu cherum naeramaayi

Panineeril nananja raathriye
Pularveyil pulkumo))

———————————————————————

ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായി
നറുമഞ്ഞുമീ നിലാക്കുളിരില്‍
ഒന്നു ചേരും നേരമായി

പനിനീരില്‍ നനഞ്ഞ രാത്രിയെ
പുലര്‍വെയില്‍ പുല്‍കുമോ

((ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായി))

പൂത്തു നില്‍ക്കും കാമിനിമുല്ലയെ
പ്രണയവസന്തം പൊതിയുമ്പോള്‍
മാഞ്ഞു പോകും മഞ്ഞണിത്തിങ്കളില്‍
സൂര്യപരാഗം കുതിരുമ്പോള്‍

പൂങ്കിനാവിന്‍ ചിറകു തലോടി
കുതിര്‍ന്നു നില്‍പ്പൂ ഞാന്‍
വെറുതെ നിന്‍റെ മിഴിയില്‍
നോക്കി നില്‍ക്കാന്‍ മോഹമായി

((ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായി))

വെള്ളിമേഘ തേരിലിറങ്ങി
വേനല്‍നിലാവും സന്ധ്യകളും
പെയ്തു തോറും മാമഴയായി
പൊന്‍കിനാവും പൂവിതളും

ഓര്‍മ്മ മൂളും വെണ്‍താളുകളില്‍
പീലി തെളിയുകയായി
ഇനിയും തമ്മിലലിയാന്‍
നെഞ്ചു പിടയും സാന്ദ്രമായി

((ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായി
നറുമഞ്ഞുമീ നിലാക്കുളിരില്‍
ഒന്നു ചേരും നേരമായി
പനിനീരില്‍ നനഞ്ഞ രാത്രിയെ
പുലര്‍വെയില്‍ പുല്‍കുമോ))

Leave a comment