Mathapithakkale


Song: Mathapithakkale
Artiste(s): MC Couper & Malayali Monkeys
Lyricist: Vinayak Sasikumar & MC Couper
Composer: Sushin Shyam
Album: Aavesham

Mathapithaakkale maappu
Ini angottu thannishta kootthu
Unnam marannoru pokku
Gunapaadangalo mathiyaakku

Ithuyen paathayennadhikaaram
Vazhi thettaanumundavakaasham
Sukha santhoshamaanu pradhaanam
Ini mattethumilla vichaaram

Pura mathiyini punaradhivaasam
Adimudiyoru puthiya vilaasam
Thaniniramedutthaniyana nenche
Kaattu thonnyaasam

Kithakithaykkana pedaykkana shwaasam
Chevikalini aruthupadesham
Thaniniramedutthaniyana nenche
Kaattu thonnyaasam

Kattappaachilaanadi patharukayilla
Nedi swaathanthryam
Mookkin thaazhe vannoru cheru kodi veeshi
Aathmavishwaasam

Kaanum kannukalkkithu haasyam
Chila neramaabhaasam
Athivegamaanini lakshyam
Avathaalamaakkaam mottham

Ee, kodunkaattilu virakukal anavadhi
Viduvaa perappeduppinte udambadi
Varavaayi kadalilakiya kanakkini
Thudalodinjavar sada kudanjithu vazhi

Udayanam potticchitharanamirumbazhi
Choratthilappinte ilakkangal muraykkini
Padavukal po pathivukal niravadhi
Thunayaayi puthupadayude kulambadi

((Pura mathiyini punaradhivaasam
Adimudiyoru puthiya vilaasam
Thaniniramedutthaniyana nenche
Kaattu thonnyaasam))

((Kithakithaykkana pedaykkana shwaasam
Chevikalini aruthupadesham
Thaniniramedutthaniyana nenche
Kaattu thonnyaasam))

Padayorukkam, pirimurukkam
Thadimidukkalla, kodumaikkam
Putthanadavukal, thudar padanam
Ithu adiyara pin kabaradakkam

Kandaka shaniyude kalikal
Idankannilu pathiyumba valiyaam
Thalavidhiyude vazhiyil
Thattiyudanjittathariyumbol choriyaam

Kaathorkkaam
Ee thoonilumirumbilum mithiykkunna
Muzhakkangal kelkkaam
Vaa nokkaam
Kai kooppippidichittu othukkatthil
Karukkalu neekkaam

Thappitthadanjoru vidhatthilu karaykketthi
Erithee pinne podunnanne varachatti
Vattappalishaykku kittumuchamayakkatthil
Njettittharichappol kazhutthilu karikkatthi

Pakalin thelivil vazhiyaayi thuzhayaam
Iravin maravil puzhuvaayi izhayaam
Poriyum veyilil nariyaayi aliyaam
Ariyaa vazhiyil irayaayi patharaam

((Mathapithaakkale maappu
Ini angottu thannishta kootthu
Unnam marannoru pokku
Gunapaadangalo mathiyaakku))

((Ithuyen paathayennadhikaaram
Vazhi thettaanumundavakaasham
Sukha santhoshamaanu pradhaanam
Ini mattethumilla vichaaram))

മാതാപിതാക്കളേ മാപ്പു
ഇനി അങ്ങോട്ട് തന്നിഷ്ട കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്കു

ഇതുയെൻ പാതയെന്നധികാരം
വഴി തെറ്റാനുമുണ്ടാവകാശം
സുഖ സന്തോഷമാണ് പ്രധാനം
ഇനി മറ്റേതുമില്ല വിചാരം

പുര മതിയിനി പുനരധിവാസം
അടിമുടിയൊരു പുതിയ വിലാസം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ടു തോന്ന്യാസം

കിതകിതയ്ക്കണ പെടയ്ക്കണ ശ്വാസം
ചെവികളിനി അറുത്തുപദേശം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ടു തോന്ന്യാസം

കട്ടപ്പാച്ചിലാണടി പതറുകയില്ല
നേടി സ്വാതന്ത്ര്യം
മൂക്കിന് താഴെ വന്നൊരു ചെറു കൊടി വീശി
ആത്മവിശ്വാസം

കാണും കണ്ണുകൾക്കിതു ഹാസ്യം
ചില നേരമാഭാസം
അതിവേഗമാണിനി ലക്ഷ്യം
അവതാളമാക്കാം മൊത്തം

ഈ, കൊടുങ്കാട്ടിലു വിറകുകൾ അനവധി
വിടുവാ പെറപ്പെടുപ്പിന്റെ ഉടമ്പടി
വരവായി കടലിളകിയ കണക്കിനി
തുടലൊടിഞ്ഞവർ സട കുടഞ്ഞിതു വഴി

ഉടയണം പൊട്ടിച്ചിതറണമിരുമ്പഴി
ചോരത്തിളപ്പിന്റെ ഇളക്കങ്ങൾ മുറയ്ക്കിനി
പടവുകൾ പോ പതിവുകൾ നിരവധി
തുണയായി പുതുപ്പടയുടെ കുളമ്പടി

((പുര മതിയിനി പുനരധിവാസം
അടിമുടിയൊരു പുതിയ വിലാസം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ടു തോന്ന്യാസം))

((കിതകിതയ്ക്കണ പെടയ്ക്കണ ശ്വാസം
ചെവികളിനി അറുത്തുപദേശം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ടു തോന്ന്യാസം))

പടയൊരുക്കം, പിരിമുറുക്കം
തടിമിടുക്കല്ല, കൊടുമൈക്കം
പുത്തനടവുകൾ, തുടർ പഠനം
ഇതു അടിയറ പിൻ കബറടക്കം

കണ്ടക ശനിയുടെ കളികൾ
ഇടങ്കണ്ണിലു പതിയുമ്പ വലിയാം
തലവിധിയുടെ വഴിയിൽ
തട്ടിയുടഞ്ഞിട്ടതറിയുമ്പോൾ ചൊറിയാം

കാതോർക്കാം
ഈ തൂണിലുമിരുമ്പിലും മിതിയ്ക്കുന്ന
മുഴക്കങ്ങൾ കേൾക്കാം
വാ നോക്കാം
കൈ കൂപ്പിപ്പിടിച്ചിട്ടു ഒതുക്കത്തിൽ
കരുക്കള് നീക്കാം

തപ്പിത്തടഞ്ഞൊരു വിധത്തില് കരയ്‌ക്കെത്തി
എരിതീ പിന്നെ പൊടുന്നന്നെ വറചട്ടി
വട്ടപ്പലിശയ്‌ക്കു കിട്ടുമുച്ചമയക്കത്തിൽ
ഞെട്ടിത്തരിച്ചപ്പോൾ കഴുത്തില് കറിക്കത്തി

പകലിൻ തെളിവിൽ വഴിയായി തുഴയാം
ഇരവിൻ മറവിൽ പുഴുവായി ഇഴയാം
പൊരിയും വെയിലിൽ നരിയായി അറിയാം
അറിയാ വഴിയിൽ ഇരയായി പതറാം

((മാതാപിതാക്കളേ മാപ്പു
ഇനി അങ്ങോട്ട് തന്നിഷ്ട കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്കു))

((ഇതുയെൻ പാതയെന്നധികാരം
വഴി തെറ്റാനുമുണ്ടാവകാശം
സുഖ സന്തോഷമാണ് പ്രധാനം
ഇനി മറ്റേതുമില്ല വിചാരം))

Leave a comment