Iniyenthu Nalkanam

Song: Iniyenthu Nalkanam
Artiste(s): K.J. Jesudas & Sujatha
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Life Is Beautiful

Iniyenthu nalkanam, njan iniyumenthu nalkanam
Kanavodu kanavile, mridhuparimalangalaayiram
Kulirum, kurumbumaayi nee, Ellaam kavarnnuvallo
Aruthennu melle melle kaathil paranjathenthe
Sukhalaalanangalil swayam marannu njaan

Iniyenthu paadanam, njaan iniyumenthu paadanam
Iniyenthu nalkanam, njan iniyumenthu nalkanam

Mukilum chandralekhayum madhumaasaraathri vinnin
Padivaathil paathi chaari, rathikeliyaadi nilppoo
Priyaraagathaarakangal mizhi chimmi maunamaarnnu
Inayodinangumetho raappaadi melleyothi
Manidheepanaalam thaazhtthaan iniyum marannathenthe

Iniyenthu nalkanam, njan iniyumenthu nalkanam

Alayil neythalaambalin melaada mandhamilaki
Kurukum kooriyaattakal ilakal maranju pulki
Kanimanju veena kombil kuyilonnu paadi vannu
Pavizhaadharam thulumbum, madhumandhahaasamode
Ee sneharaathriyennum maayaathirunnuvenkil

Iniyenthu nalkanam, njan iniyumenthu nalkanam
Kanavodu kanavile, mridhuparimalangalaayiram
Kulirum, kurumbumaayi nee, Ellaam kavarnnuvallo
Aruthennu melle melle kaathil paranjathenthe
Sukhalaalanangalil swayam marannu njaan

Iniyenthu paadanam, njaan iniyumenthu paadanam
Iniyenthu nalkanam, njan iniyumenthu nalkanam

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഇനിയെന്തു നല്‍കണം, ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ, മൃദുപരിമളങ്ങളായിരം
കുളിരും, കുറുമ്പുമായി നീ, എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തെ
സുഖലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍

ഇനിയെന്തു പാടണം, ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം, ഞാന്‍ ഇനിയുമെന്തു നല്‍കണം

മുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്‍
പടിവാതില്‍ പാതി ചാരി, രതികേളിയാടി നില്‍പ്പൂ
പ്രിയരാഗതാരകങ്ങള്‍ മിഴി ചിമ്മി മൌനമാര്‍ന്നു
ഇണയോടിണങ്ങുമെതോ രാപ്പാടി മെല്ലെയോതി
മണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ

ഇനിയെന്തു നല്‍കണം, ഞാന്‍ ഇനിയുമെന്തു നല്‍കണം

അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകി
കുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്‍കി
കണിമഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നു
പവിഴാധരം തുളുമ്പും, മധുമന്ദഹാസമോടേ
ഈ സ്നേഹരാത്രിയെന്നും മായാതിരുന്നുവെങ്കില്‍

ഇനിയെന്തു നല്‍കണം, ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ, മൃദുപരിമളങ്ങളായിരം
കുളിരും, കുറുമ്പുമായി നീ, എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തെ
സുഖലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍

ഇനിയെന്തു പാടണം, ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം, ഞാന്‍ ഇനിയുമെന്തു നല്‍കണം

Leave a comment