Song: Malar Maasam
Artiste(s): M.G. Sreekumar
Lyricist: Gireesh Puthencherry
Composer: R. Anand
Album: Nirnayam
Malarmaasam, ithal korkkum
Eeyomal poomeniyil
Mukilmaanam, mashi thaekkum
Ee vennilaa kankalil
Thaen thennalaadaadum oonjaala neeyalle
Neeyee kurumbinte thaeraeri vannille
((Malarmaasam, ithal korkkum
Eeyomal poomeniyil
Mukilmaanam, mashi thaekkum
Ee vennilaa kankalil))
Nin nenchithil thatthum
Thoo muthu njaan muthum
Ellaam marannu paadum,
Ninnodalinju chaerum
Ima chaayumazhakinte kunu peeliyil
Kanivaarnna mizhi chaernnu shruthi thaedavae
Ilamaanthalir thanuvaakeyen
Nakhalaekhanam sukhamaekavae
Innoalamillattha aanandhamariyum njaan
((Malarmaasam, ithal korkkum
Eeyomal poomeniyil
Mukilmaanam, mashi thaekkum
Ee vennilaa kankalil))
((Thaen thennalaadaadum oonjaala neeyalle
Neeyee kurumbinte thaeraeri vannille))
Poornaendhuvo poovo
Maanpaedayo neeyo
Ullil minungi minnum
Kannil kunungiyoadum
Idathoornna mudi maadi malar chooduvaan
Thudu vinnil vidarunnu pular thaarakal
Priyamaerumee nimishangalil
Ninakkaayi njaan pakarunnithaa
Navamoaha naalangal niramaezhumee janmam
-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-
മലര്‍മാസം, ഇതള്‍ കോര്‍ക്കും
ഈയോമല്‍ പൂമേനിയില്‍
മുകില്‍മാനം, മഷി തേക്കും
ഈ വെണ്ണിലാ കണ്‍കളില്‍
തേന്‍ തെന്നലാടാടും ഊഞ്ഞാല നീയല്ലേ
നീയീ കൂറുമ്പിന്‍റെ തെരേറി വന്നില്ലേ
((മലര്‍മാസം, ഇതള്‍ കോര്‍ക്കും
ഈയോമല്‍ പൂമേനിയില്‍
മുകില്‍മാനം, മഷി തേക്കും
ഈ വെണ്ണിലാ കണ്‍കളില്‍))
നിന്‍ നെഞ്ചിതില്‍ തത്തും
തൂമുത്തു ഞാന്‍ മുത്തും
എല്ലാം മറന്നു പാടും,
നിന്നോടലിഞ്ഞു ചേരും
ഇമ ചായുമഴകിന്‍റെ കുനുപീലിയില്‍
കനിവാര്‍ന്ന മിഴി ചേര്‍ന്നു ശ്രുതി തേടവേ
ഇളമാന്തളിര്‍ തനുവാകെയെന്‍
നഖലേഖനം സുഖമേകവേ
ഇന്നോളമില്ലാത്ത ആനന്ദമറിയും ഞാന്‍
((മലര്‍മാസം, ഇതള്‍ കോര്‍ക്കും
ഈയോമല്‍ പൂമേനിയില്‍
മുകില്‍മാനം, മഷി തേക്കും
ഈ വെണ്ണിലാ കണ്‍കളില്‍
തേന്‍ തെന്നലാടാടും ഊഞ്ഞാല നീയല്ലേ
നീയീ കൂറുമ്പിന്‍റെ തെരേറി വന്നില്ലേ))
പൂര്‍ണ്ണേന്ദുവോ പൂവോ
മാന്‍പേടയോ നീയോ
ഉള്ളില്‍ മിനുങ്ങി മിന്നും
കണ്ണില്‍ കുണുങ്ങിയോടും
ഇടതൂര്‍ന്ന മുടിമാടി മലര്‍ ചൂടുവാന്‍
തുടു വിണ്ണില്‍ വിടരുന്നു പുലര്‍ താരകള്‍
പ്രിയമേറുമീ നിമിഷങ്ങളില്‍
നിനക്കായി ഞാന്‍ പകരുന്നിതാ
നവമോഹ നാളങ്ങള്‍ നിറമേഴുമീ ജന്മം