Angakalaekku


Song: Angakalekku Parannedumee
Artiste(s): Jaison
Lyricist: Shiny Jocos
Composer: Sajan Mediamax
Album: Mounam Pranayam

Angakalaekku paranneedumee
Pakshiye noakkiyen neduveerppukal

Angakalaekku paranneedumee
Pakshiye noakkiyen neduveerppukal
Neeyaayirunnen jeevitham
Neeyaayirunnen sarvavum

((Angakalaekku paranneedumee
Pakshiye noakkiyen neduveerppukal))

(Akalaanaayirunnenkil, verutheyen
Akathaarilenthinu nee koodu kootti) (x2)

Aashakal thannen manam nirachenthinaayi (x2)
Jeevanil varnna vasanthamaeki (x2)

(Orikkalumanayaathe parannakalaan
Aa vaelayil nee madichillallo) (x2)

Neeyillenkilen jeevithamillennu (x2)
Oru maathram polum nee arinjillallo
Nee Arinjillallo

(Namukkaayi orukkiya swarggathin jaalakam
Ninakkaayi njaanennum thurannu veykkaam) (x2)

Chirakattu poyorinakkiliyaayi njaan Kaathirikkaamennum (x2)
Sakhee…..
Ninakkaayee


അങ്ങകലേക്കു പറന്നീടുമീ
പക്ഷിയെ നോക്കിയെന്‍ നെടുവീര്‍പ്പുകള്‍

അങ്ങകലേക്കു പറന്നീടുമീ
പക്ഷിയെ നോക്കിയെന്‍ നെടുവീര്‍പ്പുകള്‍
നീയായിരുന്നെന്‍ ജീവിതം
നീയായിരുന്നെന്‍ സര്‍വവും

((അങ്ങകലേക്കു പറന്നീടുമീ
പക്ഷിയെ നോക്കിയെന്‍ നെടുവീര്‍പ്പുകള്‍))

(അകലാനായിരുന്നെങ്കില്‍, വെറുതെയേന്‍
അകതാരിലെന്തിന് നീ കൂട് കൂട്ടി) (x2)

ആശകള്‍ തന്നെന്‍ മനം നിറച്ചെന്തിനായി (x2)
ജീവനില്‍ വര്‍ണ്ണവസന്തമേകി (x2)

(ഒരിക്കലുമണയാതെ പറന്നകലാന്‍
ആ വേളയില്‍ നീ മടിച്ചില്ലല്ലോ) (x2)

നീയില്ലെങ്കിലെന്‍ ജീവിതമില്ലെന്നു (x2)
ഒരു മാത്രം പോലും നീ അറിഞ്ഞില്ലല്ലോ
നീ അറിഞ്ഞില്ലല്ലോ

(നമുക്കായി ഒരുക്കിയ സ്വര്‍ഗ്ഗത്തിന്‍ ജാലകം
നിനക്കായി ഞാനെന്നും തുറന്നു വെയ്ക്കാം) (x2)

ചിറകറ്റു പോയോരിണക്കിളിയായി ഞാന്‍ കാത്തിരിക്കാമെന്നും (x2)
സഖീ…..
നിനക്കായീ

Leave a comment