Song: Mazha Pole
Artiste(s): Vijay Jesudas & Shwetha Mohan
Lyricist: Shyni Jokos
Composer: Sajan Mediamax
Album: Mounam Pranayam
Mazha pole manassil
Mohangal neermutthaayi
Peythu peythennil nirayumbol
(Mazha pole manassil
Mohangal neermutthaayi
Peythu peythennil nirayumbol) (x2)
Hridayatthin jaalakappaali thurannu nee
Jeevante jeevanaanennomale
Kattinodoppamen, karalinte thanthriyil
Naadhamaayi neeyalinjo en kanmaniye
Aaa…
Sharathkaala meghangal
Pularmanju thoovumbol
Arikil vannanayunna mazhavillu pole
Mounaanuraagatthin
Mayilppeeli onnente
Manassinte manicheppil
Ninakkaayi njaan
Vidarum malare ninnil neeyariyaathe
Shalabhamaayi njaananayum, en kanmaniye
((Mazha pole manassil
Mohangal neermutthaayi
Peythu peythennil nirayumbol))
Nilaavinte paalaazhi,
Namukkaayi chorinjallo
Maanatthu vidarunna ponnambilee
Paadaattha paattellaam,
Ninakkaayi moolaam njaan
Sakhi neeyennarikatthaayi,
Chernnu ninnaal
Kanavaayi ninavaayi ninnil neeyariyaathe
Kavithayaayi njaanunarum, en kanmaniye
((Mazha pole manassil
Mohangal neermutthaayi
Peythu peythennil nirayumbol))
((Hridayatthin jaalakappaali thurannu nee
Jeevante jeevanaanennomale))
((Kattinodoppamen, karalinte thanthriyil
Naadhamaayi neeyalinjo en kanmaniye))
((Mazha pole manassil
Mohangal neermutthaayi
Peythu peythennil nirayumbol))
മഴ പോലെ മനസ്സിൽ
മോഹങ്ങൾ നീർമുത്തായി
പെയ്തു പെയ്തെന്നിൽ നിറയുമ്പോൾ
(മഴ പോലെ മനസ്സിൽ
മോഹങ്ങൾ നീർമുത്തായി
പെയ്തു പെയ്തെന്നിൽ നിറയുമ്പോൾ) (x2)
ഹൃദയത്തിൻ ജാലകപ്പാളി തുറന്നു നീ
ജീവൻറെ ജീവനാണെന്നോമലെ
കാറ്റിനോടൊപ്പമെൻ, കരളിൻറെ തന്ത്രിയിൽ
നാദമായി നീയലിഞ്ഞോ എൻ കണ്മണിയെ
ആ…
ശരത്കാല മേഘങ്ങൾ
പുലർമഞ്ഞു തൂവുമ്പോൾ
അരികിൽ വന്നണയുന്ന മഴവില്ലു പോലെ
മൌനാനുരാഗത്തിൻ
മയിൽപ്പീലി ഒന്നെൻറെ
മനസ്സിന്റെ മണിച്ചെപ്പിൽ
നിനക്കായി ഞാൻ
വിടരും മലരേ നിന്നിൽ നീയറിയാതെ
ശലഭമായി ഞാനണയും, എൻ കണ്മണിയെ
((മഴ പോലെ മനസ്സിൽ
മോഹങ്ങൾ നീർമുത്തായി
പെയ്തു പെയ്തെന്നിൽ നിറയുമ്പോൾ))
നിലാവിന്റെ പാലാഴി,
നമുക്കായി ചൊരിഞ്ഞല്ലോ
മാനത്തു വിടരുന്ന പൊന്നമ്പിളീ
പാടാത്ത പാട്ടെല്ലാം,
നിനക്കായി മൂളാം ഞാൻ
സഖി നീയെന്നരികത്തായി,
ചേർന്നു നിന്നാൽ
കനവായി നിനവായി നിന്നിൽ നീയറിയാതെ
കവിതയായി ഞാനുണരും, എൻ കണ്മണിയെ
((മഴ പോലെ മനസ്സിൽ
മോഹങ്ങൾ നീർമുത്തായി
പെയ്തു പെയ്തെന്നിൽ നിറയുമ്പോൾ))
((ഹൃദയത്തിൻ ജാലകപ്പാളി തുറന്നു നീ
ജീവൻറെ ജീവനാണെന്നോമലെ))
((കാറ്റിനോടൊപ്പമെൻ, കരളിൻറെ തന്ത്രിയിൽ
നാദമായി നീയലിഞ്ഞോ എൻ കണ്മണിയെ))
((മഴ പോലെ മനസ്സിൽ
മോഹങ്ങൾ നീർമുത്തായി
പെയ്തു പെയ്തെന്നിൽ നിറയുമ്പോൾ))