Ponnambal Puzhayirambil


Song: Ponnambal Puzhayirambil
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Harikrishnans


Ponnaambal puzhayirampil nammal
Annaadyam kandathormayillePonnaambal puzhayirampil nammal
Annaadyam kandathormayille
Kunjolam thulli vannorazhakaayi
En munnil minni vanna kavithe
Pandathe paatturangumoru manveenayaanente, maanasam
Annennil poovanija mrudu sallaapamallo, nin swaram
Ennittum nee ennodinnum mindaathathenthaanu

Ponnambal puzhayirampil nammal
Annaadyam kandathormayille
Kunjolam thulli vannorazhakaay
En munnil minni vanna kavithe

Ninne ethirelkkumallo paurnami penkodi
Paadi varavelkkumallo paathiraa pullukal
Ninte anuvaadamariyaan en manam kaathorthirippoo
Ennu varumennuvarumennennum kothiyaarnnu nilppoo
Varille, nee varille, kaavya pooja bimbame
Nilaavaay neelaraavil nilppo, mookam njan

Ponnaambal puzhayirampil nammal
Annaadyam kandathormayille
Kunjolam thulli vannorazhakaay
En munnil minni vanna kavithe

Moodupadmenthinaavo..mookaanuraagame
Paathimarayunnathenthe..anyayeppole nee
Ente padayaathrayil njan thedi nin raajankanangal
Ente priyagaanadhaarayil ninnile shruthi chernnirunnu
Varille, nee varille, chaitra veenaa vaadinee
Vasantham poothorungiyallo, varoo priye

Ponnaambal puzhayirampil nammal
Annaadyam kandathormayille
Kunjolam thulli vannorazhakaayi
En munnil minni vanna kavithe
Pandathe paatturangumoru manveenayaanente, maanasam
Annennil poovanija mrudu sallaapamallo, nin swaram
Ennittum nee ennodinnum mindaathathenthaanu

Ponnaambal puzhayirampil nammal
Annaadyam kandathormayille
Kunjolam thulli vannorazhakaayi
En munnil minni vanna kavithe

————————————————————————————————

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു, മണ്‍വീണയാണെന്‍റെ മാനസം
അന്നെന്നില്‍ പൂവണിഞ്ഞ, മൃദു സല്ലാപമല്ലോ, നിന്‍ സ്വരം
എന്നിട്ടും നീ എന്നോടിന്നും മിണ്ടാത്തതെന്താണു

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

നിന്നെ എതിരേല്‍ക്കുമല്ലോ പൌര്‍ണമി പെണ്‍കൊടി
പാടി വരവേല്‍ക്കുമല്ലോ പാതിരാ പുള്ളുകള്‍
നിന്‍റെ അനുവാദമറിയാന്‍ എന്‍ മനം കാതോര്‍ത്തിരിപ്പൂ
എന്നു വരുമെന്നുവരുമെന്നെന്നും കൊതിയാര്‍ന്നു നില്‍പ്പൂ
വരില്ലേ, നീ വരില്ലേ, കാവ്യ പൂജാബിംബമേ
നിലാവായ്‌ നീലരാവില്‍ നില്‍പ്പൂ, മൂകം ഞാന്‍

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെപ്പോലെ നീ
എന്‍റെ പദയാത്രയില്‍ ഞാന്‍ തേടിനിന്‍ രാജാങ്കണങ്ങള്‍
എന്‍റെ പ്രിയ ഗാനധാരയില്‍ നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു
വരില്ലേ, നീ വരില്ലേ, ചൈത്രവീണാവാദിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു, മണ്‍വീണയാണെന്‍റെ മാനസം
അന്നെന്നില്‍ പൂവണിഞ്ഞ, മൃദു സല്ലാപമല്ലോ, നിന്‍ സ്വരം
എന്നിട്ടും നീ എന്നോടിന്നും മിണ്ടാത്തതെന്താണു

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

Leave a comment