Song: Etho Raakkinaavil
Artiste(s): Bhavyalakshmi
Lyricist: Rajeev Alunkal
Composer: Ratheesh Wega
Album: Cafe Love
Etho raakkinaavil, pande kandu ninne
Melleyente paattil, azhakaayi nee
Theeraasnehameki, ennodothu koodaan
Theeram thediyetthum, thirayaayi nee
Annu thottu neeyaanennil, nirayum swaanthanam
Kannu kondu nalkee nalla, manassin laalanam
Punchirichu neeyaekunna pranayam mohanam
Paalnilaavu pole, ennil ennum nin mukham
((Etho raakkinaavil, pande kandu ninne
Melleyente paattil, azhakaayi nee))
Venalppuzha paadi varum,
Paattin anupallaviyil
Kaettoo shruthiyodoru naal,
Nammude anuraagam
Eeran mizhi thornniduvaan,
Eenam tharumennuyire
Venam idanenchaliyaan,
Ninnude snehasukham
Janmaveenayil, nithantha geethamaayi
Neelaraavil nee, vilolabhaavamaayi
Ennil praanapunyam pole chaeroo
((Etho raakkinaavil, pande kandu ninne
Melleyente paattil, azhakaayi nee
Theeraasnehameki, ennodothu koodaan
Theeram thediyetthum, thirayaayi nee))
Raavin shruthi chernnunarum,
Thooval kili konchiya pol
Melle nirachanthavumaayi
Munnilananju nee
Ennum nidhi poleni nin
Kannil naru mutthamidaan
Maaril maniminnaniyaan
Kaatthu kazhinjoo njaan
Swapnamaakeyum, vidarnna velayil
Swanthamaakumen, vasantha geethame
Ennum snehamaekaan koottu poroo
((Etho raakkinaavil, pande kandu ninne
Melleyente paattil, azhakaayi nee
Theeraasnehameki, ennodothu koodaan
Theeram thediyetthum, thirayaayi nee))
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഏതോ രാക്കിനാവില്‍, പണ്ടേ കണ്ടു നിന്നെ
മെല്ലെയേന്‍റെ പാട്ടില്‍, അഴകായി നീ
തീരാസ്നേഹമേകി, എന്നോടൊത്തു കൂടാന്‍
തീരം തേടിയെത്തും, തിരയായി നീ
അന്നു തൊട്ടു നീയാണെന്നില്‍, നിറയും സ്വാന്തനം
കണ്ണു കൊണ്ടു നല്‍കീ നല്ല, മനസ്സിന്‍ ലാളനം
പുഞ്ചിരിച്ചു നീയേകുന്ന പ്രണയം മോഹനം
പാല്‍നിലാവു പോലെ, എന്നില്‍ എന്നും നിന്‍ മുഖം
((ഏതോ രാക്കിനാവില്‍, പണ്ടേ കണ്ടു നിന്നെ
മെല്ലെയേന്‍റെ പാട്ടില്‍, അഴകായി നീ))
വേനല്‍പ്പുഴ പാടി വരും,
പാട്ടിന്‍ അനുപല്ലവിയില്‍
കേട്ടൂ ശ്രുതിയോടൊരു നാള്‍,
നമ്മുടെ അനുരാഗം
ഈറന്‍ മിഴി തോര്‍ന്നിടുവാന്‍,
ഈണം തരുമെന്നുയിരെ
വേണം ഇടനെഞ്ചലിയാന്‍,
നിന്നുടെ സ്നേഹസുഖം
ജന്‍മവീണയില്‍, നിതാന്ത ഗീതമായി
നീലരാവില്‍ നീ, വിലോലഭാവമായി
എന്നില്‍ പ്രാണപുണ്യം പോലെ ചേരൂ
((ഏതോ രാക്കിനാവില്‍, പണ്ടേ കണ്ടു നിന്നെ
മെല്ലെയേന്‍റെ പാട്ടില്‍, അഴകായി നീ
തീരാസ്നേഹമേകി, എന്നോടൊത്തു കൂടാന്‍
തീരം തേടിയെത്തും, തിരയായി നീ))
രാവിന്‍ ശ്രുതി ചേര്‍ന്നുണരും,
തൂവല്‍ കിളി കൊഞ്ചിയ പോല്‍
മെല്ലെ നിറച്ചന്തവുമായി
മുന്നിലണഞ്ഞു നീ
എന്നും നിധി പോലെനി നിന്‍
കണ്ണില്‍ നറുമുത്തമിടാന്‍
മാറില്‍ മണിമിന്നണിയാന്‍
കാത്തു കഴിഞ്ഞൂ ഞാന്‍
സ്വപ്നമാകെയും, വിടര്‍ന്ന വേളയില്‍
സ്വന്തമാകുമെന്‍, വസന്തഗീതമേ
എന്നും സ്നേഹമേകാന്‍ കൂട്ടു പോരൂ
((ഏതോ രാക്കിനാവില്‍, പണ്ടേ കണ്ടു നിന്നെ
മെല്ലെയേന്‍റെ പാട്ടില്‍, അഴകായി നീ
തീരാസ്നേഹമേകി, എന്നോടൊത്തു കൂടാന്‍
തീരം തേടിയെത്തും, തിരയായി നീ))