Raatthinkal


Song: Raatthinkal
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: Johnson
Album: Ee Puzhayum Kadannu

Aa Aa Aa Aa

Raatthinkal pootthaali chaartthee
Kannil nakshathra nira deepam neetti

Raatthinkal pootthaali chaartthee
Kannil nakshathra nira deepam neetti
Naalillakkolaayil pooveli pulppaayil
Navaminilave nee virinjoo
Nenchil narujapatheerthamaayi nee niranjoo

((Raatthinkal pootthaali chaartthee
Kannil nakshathra nira deepam neetti))

(Paarirul veezhumee naalukettil
Ninte paadhangal thottappol pournamiyaayi) (x2)
Novukal maaraala moodum manasinte (x2)
Machile sreedeviyaayi
Mankalappaalayil malappuramaayi
Maninaagakkaavile manvilakkaayi

((Raatthinkal pootthaali chaartthee
Kannil nakshathra nira deepam neetti))

(Kaavadiyaadumee kanthadavum
Ninte kasthoori chorumee kavilinayum) (x2)

Maarile maaleya madhuchandranum (x2)
Ninne mattoru sreelakshmiyaakki
Thaamaratthooviral nee thodumpol
Tharalamen swapnavum thanitthankamaayi

((Raatthinkal pootthaali chaartthee
Kannil nakshathra nira deepam neetti
Naalillakkolaayil pooveli pulppaayil
Navaminilave nee virinjoo
Nenchil narujapatheerthamaayi nee niranjoo))

Aa Aa Aa Aa

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തീ
കണ്ണില്‍ നക്ഷത്രനിറദീപം നീട്ടീ

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തീ
കണ്ണില്‍ നക്ഷത്രനിറദീപം നീട്ടീ
നാലില്ലക്കോലായില്‍ പൂവേലി പുല്‍പ്പായില്‍
നവമിനിലാവേ നീ വിരിഞ്ഞൂ
നെഞ്ചില്‍ നാരുജപതീര്‍ത്ഥമായി നീ നിറഞ്ഞൂ

((രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തീ
കണ്ണില്‍ നക്ഷത്രനിറദീപം നീട്ടീ))

(പാരിരുള്‍ വീഴുമീ നാലുകെട്ടില്‍
നിന്‍റെ പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായി) (x2)
നോവുകള്‍ മാറാല മൂടും മനസിന്‍റെ (x2)
മച്ചിലെ ശ്രീദേവിയായി
മങ്കലപ്പാലയില്‍ മലപ്പുറമായി
മണിനാഗക്കാവിലെ മണ്‍വിളക്കായി

((രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തീ
കണ്ണില്‍ നക്ഷത്രനിറദീപം നീട്ടീ))

(കാവടിയാടുമീ കണ്‍തടവും
നിന്‍റെ കസ്തൂരി ചോരുമീ കവിളിണയും) (x2)

മാറിലെ മാലേയ മധുചന്ദ്രനും (x2)
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമരത്തൂവിരല്‍ നീ തൊടുമ്പോള്‍
തരളമെന്‍ സ്വപ്നവും തനിത്തങ്കമായി

((രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തീ
കണ്ണില്‍ നക്ഷത്രനിറദീപം നീട്ടീ
നാലില്ലക്കോലായില്‍ പൂവേലി പുല്‍പ്പായില്‍
നവമിനിലാവേ നീ വിരിഞ്ഞൂ
നെഞ്ചില്‍ നാരുജപതീര്‍ത്ഥമായി നീ നിറഞ്ഞൂ))

Leave a comment