Song: Nizhalaadum
Artiste(s): K.S. Chitra / K.J. Jesudas
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Mr. Butler
Nizhaladum deepame thiri neettumo
Alivoalum nenchile irul maaykkumo
Kanivarnna raavin idanaazhiyil
Thalarum kinaavine tharattumo
((Nizhaladum deepame thiri neettumo
Alivoalum nenchile irul maaykkumo))
Ariyathe vannen, hridhayathile
Mazhamaenja koottil kudaeri nee
Anuraga sandhramam divasangalil
Athilola lolamaam nimishangalil
Parayathe enthinoa, vida vangi nee
((Nizhaladum deepame thiri neettumo
Alivoalum nenchile irul maaykkumo))
Theli varnnamoalum, chirakonnile
Naruthoovalullil, pidayunnuvo
Veyil veenu mayumee, pakal manju pol
Pranayardra makumee mani muthu pol
Manassinte vingalayi aliyunnu nee
((Nizhaladum deepame thiri neettumo
Alivoalum nenchile irul maaykkumo
Kanivarnna raavin idanaazhiyil
Thalarum kinaavine tharattumo))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
നിഴലാടും ദീപമേ തിരി നീട്ടുമോ
അലിവോലും നെഞ്ചിലെ ഇരുള്‍ മായ്ക്കുമോ
കനിവാര്‍ന്ന രാവിന്‍ ഇടനാഴിയില്‍
തളരും കിനാവിനെ താരാട്ടുമോ
((നിഴലാടും ദീപമേ തിരി നീട്ടുമോ
അലിവോലും നെഞ്ചിലെ ഇരുള്‍ മായ്ക്കുമോ))
അറിയാതെ വന്നെന്‍, ഹൃദയത്തിലെ
മഴമേഞ്ഞ കൂട്ടില്‍ കൂടേരി നീ
അനുരാഗസാന്ദ്രമാം ദിവസങ്ങളില്‍
അതിലോല ലോലമാം നിമിഷങ്ങളില്‍
പറയാതെ എന്തിനോ, വിട വാങ്ങി നീ
((നിഴലാടും ദീപമേ തിരി നീട്ടുമോ
അലിവോലും നെഞ്ചിലെ ഇരുള്‍ മായ്ക്കുമോ))
തെളിവര്‍ണ്ണമോലും, ചിറകൊന്നിലേ
നറുതൂവലുള്ളില്‍, പിടയുന്നുവോ
വെയില്‍ വീണു മായുമീ, പകല്‍ മഞ്ഞുപോല്‍
പ്രാണയാര്‍ദ്രമാകുമീ മണിമുത്തു പോല്‍
മനസ്സിന്‍റെ വിങ്ങലായി അലിയുന്നു നീ
((നിഴലാടും ദീപമേ തിരി നീട്ടുമോ
അലിവോലും നെഞ്ചിലെ ഇരുള്‍ മായ്ക്കുമോ
കനിവാര്‍ന്ന രാവിന്‍ ഇടനാഴിയില്‍
തളരും കിനാവിനെ താരാട്ടുമോ))