Song: Njan Kanavil
Artiste(s): Ranjith
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Aagathan
Njan kanavil kandoru kanmaniyaalivalaanallo
Ennullu thudichathumivale kaanaanallo
Cheru poonkula polivalaadumbol moham
Mridhumaunam polum sangeetham
Perenthaanennariveela
Oorethaanennariveela
Ivalentethaanennullam paadunnu
O, Mukilkkinaavil ninnum ivalee mannil irangiya thoominnal
Mazhatthaereri varum minnal
((Njan kanavil kandoru kanmaniyaalivalaanallo
Ennullu thudichathumivale kaanaanallo))
(Chaithram swapnam chaalichezhuthiyathaanenno
Ushassaam penkidaave ninte chithram) (x2)
Ithuvareyenthe kandilla njaan
Kavilatthe sindhooratthin raagaparaagangal
Ninnile neehaara bindhuvil njaan
Sooryanaayi vannolichirunnene ennum
((Njan kanavil kandoru kanmaniyaalivalaanallo
Ennullu thudichathumivale kaanaanallo))
Shruthiyil cherum ivalude mookasallaapam
Thennalin thazhukalennortthu poyi njaan) (x2)
Manassinte konil thulumbiyallo
Ee thatthamma chundil thatthiyoreeran thenthulli
Ee viral thumbile thaalam polum
Ente nenchin ultthudiyaayallo
Njan kanavil kandoru kanmaniyaalivalaanallo
Ennullu thudichathumivale kaanaanallo
Cheru poonkula polivalaadumbol moham
Mridhumaunam polum sangeetham
Perenthaanennariveela
Oorethaanennariveela
Ivalentethaanennullam paadunnu
O, Mukilkkinaavil minnum ivalee mannil irangiya thoominnal
Mazhatthaereri varum minnal
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം
മൃദുമൗനം പോലും സംഗീതം
പേരെന്താണെന്നറിവീലാ
ഊരേതാണെന്നറിവീലാ
ഇവളെന്‍റേതാണെന്നുള്ളം പാടുന്നു
ഓ.. മുകിൽ കിനാവിൽ നിന്നും ഇവളീമണ്ണിലിറങ്ങിയ തൂമിന്നൽ
മഴത്തേരേറിവരും മിന്നൽ
((ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ))
(ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
ഉഷസ്സാം പെൺകിടാവേ നിന്‍റെ ചിത്രം) (x2)
ഇതുവരെയെന്തേ കണ്ടില്ല ഞാൻ
കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ
നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ
സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും
((ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ))
(ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം
തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ) (x2)
മനസ്സിന്‍റെ കോണിൽ തുളുമ്പിയല്ലോ
ഈ തത്തമ്മ ചുണ്ടിൽ തത്തിയൊരൊരീറൻ തേൻതുള്ളി
ഈ വിരൽതുമ്പിലെ താളം പോലും
എന്‍റെ നെഞ്ചിൻ ഉൾത്തുടിയായല്ലോ
((ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം
മൃദുമൗനം പോലും സംഗീതം))
((പേരെന്താണെന്നറിവീലാ
ഊരേതാണെന്നറിവീലാ
ഇവളെന്‍റേതാണെന്നുള്ളം പാടുന്നു))
((ഓ.. മുകിൽ കിനാവിൽ നിന്നും ഇവളീമണ്ണിലിറങ്ങിയ തൂമിന്നൽ
മഴത്തേരേറിവരും മിന്നൽ))
((ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ))