Song: Karimukile
Artiste(s): Afsal
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Makeupman
Karimukile karimukile, karineelakkanmaniye
Maanatthe kodumudiyoratthodinadakkanathenthaanu
Vennilave vennilave, vellaaram poonkadavil
Paalkkuttiyumotthu kalichu chirichu rasikkanathenthaanu
((Karimukile karimukile, karineelakkanmaniye
Maanatthe kodumudiyoratthodinadakkanathenthaanu))
Karumaadikkaatte chollu, thiruvaalithumbi chollu
Muttatthe mullappenninu vattam chuttanathenthaanu
Nallolakkuzhalinnullil, nannaazhippaattu nirachu
Naadoditthaalatthudiyil thaalam thattanathenthaanu
Punnamadakkaayaliloode ponnodam thottu thuzhanju
Ponpulari pottum thottu kadannu varunnavalaaraanu
Kandappolezhu nirangal, kettappozhezhu swarangal
Maanattangakkareyikkareyetthaan mazhavilppoonthoni
Vattatthil koodippadaaan, kaikortthonnaadippaadaan
Aakaashakkudavattannoru perumazha nanayanodinadakkaan
Oorariyaa panthalorukki, kodinilaa thoranamittu
Raatthinkal kalyanathinu, thaarakadheepamedukkaan vaa
((Karimukile karimukile, karineelakkanmaniye
Maanatthe kodumudiyoratthodinadakkanathenthaanu
Vennilave vennilave, vellaaram poonkadavil
Paalkkuttiyumotthu kalichu chirichu rasikkanathenthaanu))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
കരിമുകിലേ കരിമുകിലേ, കരിനീലക്കണ്‍മണിയെ
മാനത്തെ കൊടുമുടിയോരത്തോടിനടക്കണതെന്താണ്
വെണ്ണിലവേ വെണ്ണിലവേ, വെള്ളാരം പൂങ്കടവില്‍
പാല്‍ക്കുട്ടിയുമൊത്ത് കളിച്ചു ചിരിച്ചു രസിക്കണതെന്താണ്
((കരിമുകിലേ കരിമുകിലേ, കരിനീലക്കണ്‍മണിയെ
മാനത്തെ കൊടുമുടിയോരത്തോടിനടക്കണതെന്താണ്))
കാരുമാടിക്കാറ്റേ ചൊല്ലു, തിരുവാലിത്തുമ്പി ചൊല്ലു
മുറ്റത്തെ മുല്ലപ്പെണ്ണിനു വട്ടം ചുറ്റണതെന്താണ്
നല്ലോലക്കുഴലിന്നുള്ളില്‍, നന്നാഴിപ്പാട്ട് നിറച്ചു
നാടോടിത്താളത്തുടിയില്‍ താളം തട്ടണതെന്താണ്
പുണമടക്കായലിലൂടെ പൊന്നോടം തൊട്ടു തുഴഞ്ഞ്
പൊന്‍പുലരി പൊട്ടും തൊട്ടു കടന്നു വരുന്നവളാരാണ്
കണ്ടപ്പോളേഴു നിറങ്ങള്‍, കേട്ടപ്പോഴേഴു സ്വരങ്ങള്‍
മാനത്തങ്ങക്കരെയിക്കരെയെത്താന്‍ മഴവില്‍പ്പൂന്തോണി
വട്ടത്തില്‍ കൂടിപ്പാടാന്‍, കൈകോര്‍ത്തോന്നാടിപ്പാടാന്‍
ആകാശക്കുടവട്ടന്നൊരു പെരുമഴ നനയാനോടിനടക്കാന്‍
ഊരറിയാ പന്തലൊരുക്കി, കൊടിനിലാ തോരണമിട്ടു
രാത്തിങ്കള്‍ കല്യാണത്തിന്, താരകദീപമെടുക്കാന്‍ വാ
((കരിമുകിലേ കരിമുകിലേ, കരിനീലക്കണ്‍മണിയെ
മാനത്തെ കൊടുമുടിയോരത്തോടിനടക്കണതെന്താണ്
വെണ്ണിലവേ വെണ്ണിലവേ, വെള്ളാരം പൂങ്കടവില്‍
പാല്‍ക്കുട്ടിയുമൊത്ത് കളിച്ചു ചിരിച്ചു രസിക്കണതെന്താണ്))