Song: Varamanjal
Artiste(s): Sujatha
Lyricist: Sachithanandan Puzhangara
Composer: Vidyasagar
Album: Pranayavarnnangal
Varamanjalaadiya raavinte maaril,
Oru manjuthulliyurangi
Nimineramenthino thengee nilaavin,
Virahamennaalum mayangi
Pularithan chumbana kunkumamalle,
Rithunandhiniyaakki, avale panineermalaraakki
((Varamanjalaadiya raavinte maaril,
Oru manjuthulli urangi))
Kilivannu konchiya jaalakavaathil,
Kaliyaayi chaariyathaare
Mudiyizha kothiya kaattin mozhiyil,
Madhuvaayi maariyathaare
Avalude mizhiyil karimashiyaale,
Kanavukalezhuthiyathaare,
Ninavukalezhuthiyathaare,
Avale tharalithayaakkiyathaare
((Varamanjalaadiya raavinte maaril,
Oru manjuthulliyurangi
Nimineramenthino thengee nilaavin,
Virahamennaalum mayangi))
Mizhi peythu thornnoru saayanthanatthil,
Mazhayaayi chaariyathaare
Dhalamarmmaram, nerttha chillakalkkullil,
Kuyilaayi maariyathaare
Avalude kavilil thuduviralaale,
Kavithakalezhuthiyathaare
Mukulithayaakkiyathaare,
Avale pranayiniyaakkiyathaare
((Varamanjalaadiya raavinte maaril,
Oru manjuthulliyurangi
Nimineramenthino thengee nilaavin,
Virahamennaalum mayangi
Pularithan chumbana kunkumamalle,
Rithunandhiniyaakki, avale panineermalaraakki))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍,
ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍,
വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലേ,
ഋതുനന്ദിനിയാക്കി, അവളെ പനിനീര്‍മലരാക്കി
((വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍,
ഒരു മഞ്ഞുതുള്ളിയുറങ്ങി))
കിളിവന്നു കൊഞ്ചിയ ജാലകവാതില്‍,
കളിയായി ചാരിയതാരെ
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍,
മധുവായി മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ,
കനവുകളെഴുതിയതാരേ,
നിനവുകളെഴുതിയതാരേ,
അവളെ തരളിതയാക്കിയതാരേ
((വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍,
ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍,
വിരഹമെന്നാലും മയങ്ങി))
മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍,
മഴയായി ചാരിയതാരേ
ദലമര്‍മ്മരം, നേര്‍ത്ത ചില്ലകള്‍ക്കുളില്‍
കുയിലായി മാറിയതാരേ
അവളുടെ കവിളില്‍ തുടുവിരലാലെ,
കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരെ,
അവളെ പ്രണയിനിയാക്കിയതാരേ
((വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍,
ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍,
വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലേ,
ഋതുനന്ദിനിയാക്കി, അവളെ പനിനീര്‍മലരാക്കി))