Song: Kannaadi Koodum Kootti
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Pranayavarnangal
Kannaadikkoodum kootti, kannezhuthi pottum kutthi
Kaavalam painkili vaayo
Kunjaattappenninudukkaan, kudamullakkodiyumaayi
Kookiyum kurukiyum vaayo
Mazhayolum manjalle, mulayolakkoodalle
Azhakolum mizhiyoram kuliroorum kanavalle
Manavaalan vannuvilichaal naanam kollum manassalle
((Kannaadikkoodum kootti, kannezhuthi pottum kutthi
Kaavalam painkili vaayo
Kunjaattappenninudukkaan, kudamullakkodiyumaayi
Kookiyum kurukiyum vaayo))
Poovil, ee pullankuzhalil penne nee mooliyunartthum
Paattinte pallaviyenthe kaathilothumo
Melle, ee chillunilaavil mulle nin mutthupozhiykkum
Kinnaarakkaattu kavilppoo nulli nokkiyo
Aarum kaanaathennullil, oro moham pookkumbol
Eenatthil paadee poonkuyil
((Kannaadikkoodum kootti, kannezhuthi pottum kutthi
Kaavalam painkili vaayo
Kunjaattappenninudukkaan, kudamullakkodiyumaayi
Kookiyum kurukiyum vaayo))
Manjil, ee munthirivalliyilallippoo pootthu virinjaal
Kaanum njaanente kinaavil ninte poomukham
Ennum, raakkonthalazhichittenne poombattu puthaykkum
Punnaaratthoomanimutthe nee varum naal
Pookkum kaavo, ponpoove
Thooval veeshum venpraavo
Nenchoram nerum bhaavukam
((Kannaadikkoodum kootti, kannezhuthi pottum kutthi
Kaavalam painkili vaayo
Kunjaattappenninudukkaan, kudamullakkodiyumaayi
Kookiyum kurukiyum vaayo
Mazhayolum manjalle, mulayolakkoodalle
Azhakolum mizhiyoram kuliroorum kanavalle
Manavaalan vannuvilichaal naanam kollum manassalle))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
കണ്ണാടിക്കൂടും കൂട്ടി, കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍, കുടമുല്ലക്കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ, മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ
((കണ്ണാടിക്കൂടും കൂട്ടി, കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍, കുടമുല്ലക്കോടിയുമായി
കൂകിയും കുറുകിയും വായോ))
പൂവില്‍, ഈ പുല്ലാങ്കുഴലില്‍ പെണ്ണേ നീ മൂളിയുണര്‍ത്തും
പാട്ടിന്‍റെ പല്ലവിയെന്തേ കാതിലോതുമോ
മെല്ലെ, ഈ ചില്ലുനിലാവില്‍ മുല്ലേ നിന്‍ മുത്തുപൊഴിയ്ക്കും
കിന്നാരക്കാറ്റു കവിള്‍പ്പൂ നുള്ളി നോക്കിയോ
ആരും കാണാതെന്നുള്ളില്‍, ഓരോ മോഹം പൂക്കുമ്പോള്‍
ഈണത്തില്‍ പാടീ പൂങ്കുയില്‍
((കണ്ണാടിക്കൂടും കൂട്ടി, കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍, കുടമുല്ലക്കോടിയുമായി
കൂകിയും കുറുകിയും വായോ))
മഞ്ഞില്‍, ഈ മുന്തിരിവള്ളിയിലല്ലിപ്പൂ പൂത്തു വിരിഞ്ഞാല്‍
കാണും ഞാനെന്‍റെ കിനാവില്‍ നിന്‍റെ പൂമുഖം
എന്നും, രാക്കൂന്തലഴിച്ചിട്ടെന്നേ പൂമ്പട്ടു പുതയ്ക്കും
പുന്നാരത്തൂമണിമുത്തേ നീ വരും നാള്‍
പൂക്കും കാവോ, പൊന്‍പൂവേ
തൂവല്‍ വീശും വെണ്‍പ്രാവോ
നെഞ്ചോരം നേരും ഭാവുകം
((കണ്ണാടിക്കൂടും കൂട്ടി, കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍, കുടമുല്ലക്കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ, മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ))
Karaoke for this song is at https://www.youtube.com/watch?v=xM-LrgByDMw
LikeLike