Oru Kulappoo Pole


Song: Oru Kulappoo Pole
Artiste(s): Suresh Gopi
Lyricist: Sachithanandan Puzhankara
Composer: Vidyasagar
Album: Pranayavarnangal

Oru kulappoo pole, kaiyyil murukunna, dhavalasirassu
Alla, ere nanutthathaayi anudhinam vannetthi
Thaarilum neerilum vilayaadidunnu
Prapanchaprakaashavumorumichu nee
Ennapoorva sandharshake

((Oru kulappoo pole, kaiyyil murukunna, dhavalasirassu
Alla, ere nanutthathaayi anudhinam vannetthi
Thaarilum neerilum vilayaadidunnu
Prapanchaprakaashavumorumichu nee
Ennapoorva sandharshake))

(Aparasaamyangalingilla, ninakonnumithu kondu
Ninne snehippoo njaan) (x2)
(Thaarangal than thekkudhikkilaayi
Aa dhoomalipikalil ninte perezhuthi veykkunnathaar) (x2)

Smaranakal nirachotte
(Smaranakal nirachotte nilanilppinum munpu
Nilaninnirunnu neeyennu) (x2)
Njaan vilarunna vachanam, kireedamaayi aniyichidaamini

Kathakukal thurakkaatthorente janaalayil
Nilaviliyumaayi vannu muttunnu kaattukal
Nizhal veena mathsyangal nirayunna vala pole
Gaganam pidaykkunnu
Sakalavaadhangalum, gathivigathikal poondu
Maanjozhinjeedunnu
Uriyukayaayi udayaadakaleemazha (x2)

Vachanangalente mazha peyyatte ninte mel (x2)
Thazhukatte ninne
Thazhukatte ninne njaanethrayo kaalamaayi pranayichu veyilil
Thapam cheytheduttha ninnudalinte chippiye

Ippozhivan ithaa
Sakalalokangalum ninteyaakum vare
(Malamudiyil ninnu neelashankhupushpangal palakutta nirayumen
Ummakal ninakkaayi) (x2)
(Cherimaramotthu vasantham nadatthunnathu
Athu venaminnu neeyotthenikkomale) (x2)

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഒരു കുലപ്പൂ പോലെ, കൈയ്യില്‍ മുറുകുന്ന, ധവളശിരസ്സ്
അല്ല, ഏറെ നനുത്തതായി അനുദിനം വന്നെത്തി
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു നീ
എന്നപൂര്‍വ സന്ദര്‍ശകേ

((ഒരു കുലപ്പൂ പോലെ, കൈയ്യില്‍ മുറുകുന്ന, ധവളശിരസ്സ്
അല്ല, ഏറെ നനുത്തതായി അനുദിനം വന്നെത്തി
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു നീ
എന്നപൂര്‍വ സന്ദര്‍ശകേ))

(അപരസാമ്യങ്ങളിങ്ങില്ല, നിനക്കൊന്നുമിതു കൊണ്ടു
നിന്നെ സ്നേഹിപ്പൂ ഞാന്‍) (x2)
(താരങ്ങള്‍ തന്‍ തെക്കുദിക്കിലായി
ആ ധൂമലിപികളില്‍ നിന്‍റെ പേരെഴുതി വെയ്ക്കുന്നതാര്‍) (x2)

സ്മരണകള്‍ നിറച്ചോട്ടെ
(സ്മരണകള്‍ നിറച്ചോട്ടെ നിലനില്‍പ്പിനും മുന്‍പു
നിലനിന്നിരുന്നു നീയെന്നു) (x2)
ഞാന്‍ വിളറുന്ന വചനം, കിരീടമായി അണിയിച്ചിടാമിനി

കതകുകള്‍ തുറക്കാത്തോരെന്‍റെ ജനാലയില്‍
നിലവിളിയുമായി വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍ നിറയുന്ന വള പോലെ
ഗഗനം പിടയ്ക്കുന്നു
സകലവാദങ്ങളും, ഗതിവിഗതികള്‍ പൂണ്ടു
മാഞ്ഞോഴിഞ്ഞീടുന്നു
ഉരിയുകയായി ഉടയാടകളീമഴ (x2)

വചനങ്ങളെന്‍റെ മഴ പെയ്യട്ടെ നിന്‍റെ മേല്‍ (x2)
തഴുകട്ടെ നിന്നെ
തഴുകട്ടെ നിന്നെ ഞാനെത്രയോ കാലമായി പ്രണയിച്ചു വെയിലില്‍
തപം ചെയ്തെടുത്ത നിന്നുടലിന്‍റെ ചിപ്പിയെ

ഇപ്പോഴിവന്‍ ഇതാ
സകലലോകങ്ങളും നിന്‍റെയാകും വരെ
(മലമുടിയില്‍ നിന്നു നീലശംഖുപുഷ്പങ്ങള്‍ പലകുട്ട നിറയുമെന്‍
ഉമ്മകള്‍ നിനക്കായി) (x2)
(ചെരിമരമൊത്തു വസന്തം നടത്തുന്നതു
അതു വേണമിന്നു നീയോത്തെനിക്കോമലെ) (x2)

Leave a comment