Song: Othiri Othiri Swapnangal
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Pranayavarnangal
Otthiriyotthiriyotthiri swapnangal
Poomcheppilolichu kalichoru varnangal
Otthiriyotthiriyotthiri swapnangal
Poomcheppilolichu kalichoru varnangal
Kunjukinaavukal koodanayunnoru
Manju nilaavil chekkeraam
Kuruvaalpparavakal neenthi nadakkum
Nagarasaritthil neeraadaam
((Otthiriyotthiriyotthiri swapnangal
Poomcheppilolichu kalichoru varnangal))
Maarivilliloru paattin, shruthi veruthe meettaam
Naattumainayude koottil, oru thiriyaayi minnaam
Raathrililliyude maaril, kulirmazhayaayi pozhiyaam
Raagavenuvil etho, swaramadhuram thirayaam
Oru paattin chirakerippathiye paaraam
Madhu thedum vandaayi mooli thodiyil thullaam
Anuraagakkadalin thirayaayi, malarmaasa panineer mukilaayi
Mazhaveezhaa maruvin manalil janmam peythozhiyaam
((Otthiriyotthiriyotthiri swapnangal
Poomcheppilolichu kalichoru varnangal))
Koottinennumoru poovin, kulirithalum thenum
Paathimaayumoru raavin, narumizhineer mutthum
Nenchilulliloli thanchum, kilimozhiyum paattum
Panchavarnnamukil thoovum, ee pranayaamrithavum
Iniyengum niramerum nimisham maathram
Ithal moodum peelitthooval shishiram maathram
Oru nokkum vaakkum theernnaal, padhamoonni paathi nadannaal
Kozhiyaathe kozhiyum nammudeyitthiriyee janmam
((Otthiriyotthiriyotthiri swapnangal
Poomcheppilolichu kalichoru varnangal
Kunjukinaavukal koodanayunnoru
Manju nilaavil chekkeraam
Kuruvaalpparavakal neenthi nadakkum
Nagarasaritthil neeraadaam))
((Otthiriyotthiriyotthiri swapnangal
Poomcheppilolichu kalichoru varnangal))
-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***-***
ഒത്തിരിയോത്തിരിയോത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണങ്ങള്‍
ഒത്തിരിയോത്തിരിയോത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണങ്ങള്‍
കുഞ്ഞുകിനാവുകള്‍ കൂടണയുന്നൊരു
മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
നഗരസരിത്തില്‍ നീരാടാം
((ഒത്തിരിയോത്തിരിയോത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണങ്ങള്‍))
മാരിവില്ലിലൊരു പാട്ടിന്‍, ശ്രുതി വെറുതേ മീട്ടാം
നാട്ടുമൈനയുടെ കൂട്ടില്‍, ഒരു തിരിയായി മിന്നാം
രാത്രിലില്ലിയുടെ മാറില്‍, കുളിര്‍മഴയായി പൊഴിയാം
രാഗവേണുവില്‍ ഏതോ, സ്വരമധുരം തിരയാം
ഒരു പാട്ടിന്‍ ചിറകേറിപ്പതിയേ പാറാം
മധു തേടും വണ്ടായി മൂളി തൊടിയില്‍ തുള്ളാം
അനുരാഗക്കടലിന്‍ തിരയായി, മലര്‍മാസ പനിനീര്‍ മുകിലായി
മഴവീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം
((ഒത്തിരിയോത്തിരിയോത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണങ്ങള്‍))
കൂട്ടിനെന്നുമൊരു പൂവിന്‍, കുളിരിതളും തേനും
പാതിമായുമൊരു രാവിന്‍, നറുമിഴിനീര്‍ മുത്തും
നെഞ്ചിലുള്ളിലൊളി തഞ്ചും, കിളിമൊഴിയും പാട്ടും
പഞ്ചവര്‍ണ്ണമുകില്‍ തൂവും, ഈ പ്രണയാമൃതവും
ഇനിയെങ്ങും നിറമേറും നിമിഷം മാത്രം
ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം
ഒരു നോക്കും വാക്കും തീര്‍ന്നാല്‍, പദമൂന്നി പാതി നടന്നാല്‍
കോഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ജന്മം
((ഒത്തിരിയോത്തിരിയോത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണങ്ങള്‍
കുഞ്ഞുകിനാവുകള്‍ കൂടണയുന്നൊരു
മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
നഗരസരിത്തില്‍ നീരാടാം))
((ഒത്തിരിയോത്തിരിയോത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണങ്ങള്‍))