Arike Ninnalum


Song: Arike ninnaalum
Artiste(s): K.S. Chitra & M.G. Sreekumar
Lyricist: Santhosh Verma
Composer: Jassie Gift
Album: China Town

Arike ninnaalum, ariyuvaanaavumo sneham
Verutheyoruvaakkil parayuvaanaavumo
Thaane vannu nirayunnatho, nenchil ninnumozhukunnatho
Snehamenthennu thedi naamennume

((Arike ninnaalum, ariyuvaanaavumo sneham
Verutheyoruvaakkil parayuvaanaavumo))

Kankalil kaithodum, puthu nakshtthramo
Saurabham vitharidum madhuvaasanthamo
Irumaanasangale chertthidum, oru nerttha thanthuvaano
Naruchippi thannil nirayunnathaam, amrithinte aazhiyaano
Snehamenthennu thedi naaminnumee

((Arike ninnaalum, ariyuvaanaavumo sneham
Verutheyoruvaakkil parayuvaanaavumo
Thaane vannu nirayunnatho, nenchil ninnumozhukunnatho
Snehamenthennu thedi naamennume))

Thinkalin thoppile, kalamaanpedayo
Munnile maruvile, ilaneerppanthalo
Maniminnal pole, oli minnidum
Oru maayamaathramaano
Athu vaakkiloode uriyaaduvaan, kazhiyaattha bhaavamaano
Snehamenthennu thedi naamennumae

((Arike ninnaalum, ariyuvaanaavumo sneham
Verutheyoruvaakkil parayuvaanaavumo
Thaane vannu nirayunnatho, nenchil ninnumozhukunnatho
Snehamenthennu thedi naamennume))

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-

അരികെ നിന്നാലും, അറിയുവാനാവുമോ സ്നേഹം
വെറുതെയൊരു വാക്കില്‍ പറയുവാനാവുമോ
താനേ വന്നു നിറയുന്നതോ, നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്ന് തേടി നാമെന്നുമേ

((അരികെ നിന്നാലും, അറിയുവാനാവുമോ സ്നേഹം
വെറുതെയൊരു വാക്കില്‍ പറയുവാനാവുമോ))

കണ്‍കളില്‍ കൈതൊടും, പുതുനക്ഷത്രമോ
സൌരഭം വിതറിടും മധുവസന്തമോ
ഇരുമാനസങ്ങളെ ചേര്‍ത്തിടും, ഒരു നേര്‍ത്ത തന്തുവാനോ
നറുചിപ്പി തന്നില്‍ നിറയുന്നതാം, അമൃതിന്‍റെ ആഴിയാണോ
സ്നേഹമെന്തെന്നു തേടി നാമിന്നുമീ

((അരികെ നിന്നാലും, അറിയുവാനാവുമോ സ്നേഹം
വെറുതെയൊരു വാക്കില്‍ പറയുവാനാവുമോ
താനേ വന്നു നിറയുന്നതോ, നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്ന് തേടി നാമെന്നുമേ))

തിങ്കളിന്‍ തൊപ്പിലെ, കലമാന്‍പേടയോ
മുന്നിലെ മരുവിലെ, ഇളനീര്‍പ്പന്തലോ
മണിമിന്നല്‍ പോലെ, ഒളി മിന്നിടും
ഒരു മായമാത്രമാണോ
അത് വാക്കിലൂടെ ഉരിയാടുവാന്‍, കഴിയാത്ത ഭാവമാണോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ

((അരികെ നിന്നാലും, അറിയുവാനാവുമോ സ്നേഹം
വെറുതെയൊരു വാക്കില്‍ പറയുവാനാവുമോ
താനേ വന്നു നിറയുന്നതോ, നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്ന് തേടി നാമെന്നുമേ))

Leave a comment