Song: Mizhiyariyaathe
Artiste(s): K.J. Jesudas
Lyricist: Bichu Thirumala
Composer: Vidyasagar
Album: Niram
Mizhiyariyaathe vannu nee, mizhiyoonjaalil
Kanavariyaathe etho, kinaavu pole
Manamariyaathe paariyen, manasarasoram
Pranayanilaakkili nee, shahaana paadee
Ithu vare vannunarnnidaatthoru puthuraagam
Evide marannu njaan ee priyaanuraagam
((Mizhiyariyaathe vannu nee, mizhiyoonjaalil
Kanavariyaathe etho, kinaavu pole))
Kan chimmiyo, nin jaalakam
Etho nizhal thumbikal thulliyo
Kaathorkkayaayi en raavukal,
Kaattaayi varum ninte kaaltthaalavum
Thankatthinkal thereri varnnappoovin then thedi
Peelitthumbil Kai maarum mohangale
Ennum ninne kankonil minnum ponnaayi kaattholaam
Onnum mindaathenthe nee nilppoo munnil
((Mizhiyariyaathe vannu nee, mizhiyoonjaalil
Kanavariyaathe etho, kinaavu pole))
Thoomanjinum kulirekuvaan
Devaamritham nalkiyo thennale
Poontheninum madhuram tharum,
Anubhoothikal kondu vaa shalabhame
Koyyaanetthum kinnaarappon praakkale
Oro theeram thedaathe olachillil neenthaathe
Eeran chundil moolaan oreenam tharoo
((Mizhiyariyaathe vannu nee, mizhiyoonjaalil
Kanavariyaathe etho, kinaavu pole
Manamariyaathe paariyen, manasarasoram
Pranayanilaakkili nee, shahaana paadee
Ithu vare vannunarnnidaatthoru puthuraagam
Evide marannu njaan ee priyaanuraagam))
((Mizhiyariyaathe vannu nee, mizhiyoonjaalil
Kanavariyaathe etho, kinaavu pole))
*******************************************************************************************
മിഴിയറിയാതെ വന്നു നീ, മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ, കിനാവു പോലെ
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ഷഹാന പാടീ
ഇതു വരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
((മിഴിയറിയാതെ വന്നു നീ, മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ, കിനാവു പോലെ))
കണ്‍ ചിമ്മിയോ, നിന്‍ ജാലകം
ഏതോ നിഴല്‍ത്തുമ്പികള്‍ തുള്ളിയോ
കാതോര്‍ക്കയായി എന്‍ രാവുകള്‍,
കാറ്റായി വരും നിന്‍റെ കാല്‍ത്താളവും
തങ്കത്തിങ്കള്‍ തെരേരി വര്‍ണപ്പൂവിന്‍ തേന്‍ തേടി
പീലിത്തുമ്പില്‍ കൈ മാറും മോഹങ്ങളേ
എന്നും നിന്നെ കണ്‍കോണില്‍ മിന്നും പൊന്നായി കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍
((മിഴിയറിയാതെ വന്നു നീ, മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ, കിനാവു പോലെ))
തൂമഞ്ഞിനും, കുളിരേകുവാന്‍
ദേവാമൃതം നല്‍കിയോ തെന്നലെ
പൂന്തേനിനും, മധുരം തരും,
അനുഭൂതികള്‍ കൊണ്ടു വാ ശലഭമേ
കൊയ്യാനെത്തും കിന്നാരപ്പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ ഓളചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ
((മിഴിയറിയാതെ വന്നു നീ, മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ, കിനാവു പോലെ
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ഷഹാന പാടീ
ഇതു വരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം))
((മിഴിയറിയാതെ വന്നു നീ, മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ, കിനാവു പോലെ))