Song: Aarum
Artiste(s): P. Jayachandran & Sujatha
Lyricist: Gireesh Puthencherry
Composer: Raveendran
Album: Nandanam
ആരും, ആരും, കാണാതീ ചുണ്ടത്തെ ചെമ്പകമൊട്ടിന്‍മേല്‍![]()
ചുംബനക്കുങ്കുമം തൊട്ടൂ ഞാന്‍ (x2)
മിഴികളിലിതളിട്ടൂ നാണം ഈ
മഴയുടെ ശ്രുതിയിട്ടൂ മൌനം
അകലേ, മുകിലായി നീയും ഞാനും പറന്നുയര്‍ന്നു
ഓ, പറന്നുയര്‍ന്നു
ആരും, ആരും, കാണാതീ ചുണ്ടത്തെ ചെമ്പകമൊട്ടിന്‍മേല്‍
ചുംബനക്കുങ്കുമം തൊട്ടൂ ഞാന്‍ (x2)
നറുമണിപ്പൊന്‍വെയില്‍ നാന്‍മുഴം നേര്യതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
ആലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമെങ്ങോ നീങ്ങവെ
നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍
തനുവണി പൊന്‍വിരല്‍, തഴുകുന്ന മാത്രയില്‍
കാണാക്കാറ്റിന്‍ തന്നില്‍ നിന്നെ പൊന്നിന്‍ നക്ഷത്രം
ഓ, വിണ്ണിന്‍ നക്ഷത്രം
ആരും, ആരും, കാണാതീ ചുണ്ടത്തെ ചെമ്പകമൊട്ടിന്‍മേല്‍
ചുംബനക്കുങ്കുമം തൊട്ടൂ ഞാന്‍ (x2)
ചെറുനിരനാഴിയില്‍, പൂക്കുല പോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവെ,
കളഭസുഗന്ധമായി പിന്നെയുമെന്നെ നിന്‍
തുടുവര്‍ണ്ണക്കുറിയായി നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി
കതിരിടും ഓര്‍മ്മയില്‍, കണിമണിക്കൊന്നയായി
ഉള്ളിന്നുള്ളില്‍ താനേ പൂത്തു പൊന്നിന്‍ നക്ഷത്രം
ഓ, വിണ്ണിന്‍ നക്ഷത്രം
ആരും, ആരും, കാണാതീ ചുണ്ടത്തെ ചെമ്പകമൊട്ടിന്‍മേല്‍
ചുംബനക്കുങ്കുമം തൊട്ടൂ ഞാന്‍ (x2)
മിഴികളിലിതളിട്ടൂ നാണം ഈ
മഴയുടെ ശ്രുതിയിട്ടൂ മൌനം
അകലേ, മുകിലായി നീയും ഞാനും പറന്നുയര്‍ന്നു
ഓ, പറന്നുയര്‍ന്നു
ആരും, ആരും, കാണാതീ ചുണ്ടത്തെ ചെമ്പകമൊട്ടിന്‍മേല്‍
ചുംബനക്കുങ്കുമം തൊട്ടൂ ഞാന്‍ (x2)
***************************************************************************************
Aarum, aarum, kaanaathee chundatthe chembakamottinmel
Chumbanakkunkumam thottoo njaan (x2)
Mizhikalilithalittoo naanam ee
Mazhayude shruthiyittoo maunam
Akale, mukilaayi neeyum njaanum parannuyarnnu
O, parannuyarnnu
Aarum, aarum, kaanaathee chundatthe chembakamottinmel
Chumbanakkunkumam thottoo njaan (x2)
Narumanipponveyil naanmuzham neryathaal
Azhake nin thaarunyam moodave
Alayilulaavumee ambilitthoniyil
Thuzhayaathe naamengo neengave
Niramulla raathrithan mizhivulla thoovalil
Thanuvani ponviral, thazhukunna maathrayil
Kaanaakkaattin thannil ninne ponnin nakshathram
O, Vinnin nakshathram
Aarum, aarum, kaanaathee chundatthe chembakamottinmel
Chumbanakkunkumam thottoo njaan (x2)
Cheruniranaazhiyil, pookkula poleyen
Idanenchil mohangal viriyave,
Kalabhasugandhamaayi pinneyumenne nin
Thuduvarnnakkuriyaayi nee chaartthave
Mudiyile mullayaayi manassile manthramaayi
Kathiridum ormmayil, kanimanikkonnayaayi
Ullinnullil thaane pootthu ponnin nakshathram
O, Vinnin nakshathram
Aarum, aarum, kaanaathee chundatthe chembakamottinmel
Chumbanakkunkumam thottoo njaan (x2)
Mizhikalithalittoo naanam ee
Mazhayude shruthiyittoo maunam
Akale, mukilaayi neeyum njaanum parannuyarnnu
O, parannuyarnnu
Aarum, aarum, kaanaathee chundatthe chembakamottinmel
Chumbanakkunkumam thottoo njaan (x2)