Ponne Ninnormmakalil

Song: Ponne Ninnormakalil
Artiste(s): K.J. Jesudas / Rahul Nambiar
Lyricist: Roy Puramadam
Composer: Mithum Easwor
Album: Oru Nunakkatha

Ponne ninnormmakalil paadaamoru gaanam njaan
Ariyumo ee sangeetham, aliyumoyen nenchoram

Ponne ninnormmakalil paadaamoru gaanam njaan
Ariyumo ee sangeetham, aliyumoyen nenchoram

Manju moodumee, kunnirangi nee
Ponnu poottha pol, peythirangiyo
Manju moodumee, kunnirangi nee
Ponnu poottha pol, peythoyennil nee

((Ponne ninnormmakalil paadaamoru gaanam njaan
Ariyumo ee sangeetham, aliyumoyen nenchoram))

Pathivaayi njaan padivaathilil
Ninakkaayi mizhi neetti akalangalil
Ponthoovalaal nin malarcchillayil
Ariyaathe njaan theerttha kaliveettilum
Maarivil veendum marayunnathenthe
Nanavaarnna maunam nirayunnuvo

Karalile izhakalil ozhuki varunnathu neeyalle
Kanakanilaavin theru thelikkuvathaaro

((Ponne ninnormmakalil paadaamoru gaanam njaan
Ariyumo ee sangeetham, aliyumoyen nenchoram))

Himabindhu pol kulirnettiyil
Priyamode chaalichu mridhu chumbanam
Akalunnuvo nin kaalochayum
Aathmaavil nee thanna pulakangalum
Poyppoya raavum neeyaam nilaavum
Neerumen nenchil thazhukunnuvo

Karimizhiyazhakinoranchanamezhuthiyathaaraaro
Chandhanagandhamaninju varunnathu neeyo puthu poonkaatto

((Ponne ninnormmakalil paadaamoru gaanam njaan
Ariyumo ee sangeetham, aliyumoyen nenchoram

((Ponne ninnormmakalil paadaamoru gaanam njaan
Ariyumo ee sangeetham, aliyumoyen nenchoram))

((Manju moodumee, kunnirangi nee
Ponnu poottha pol, peythirangiyo
Manju moodumee, kunnirangi nee
Ponnu poottha pol, peythoyennil nee))

*******************************************************

പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമോരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം, അലിയുമോയെന്‍ നെഞ്ചോരം

പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമോരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം, അലിയുമോയെന്‍ നെഞ്ചോരം

മഞ്ഞു മൂടുമീ, കുന്നിറങ്ങി നീ
പോന്നു പൂത്ത പോല്‍, പെയ്തിറങ്ങിയോ
മഞ്ഞു മൂടുമീ, കുന്നിറങ്ങി നീ
പോന്നു പൂത്ത പോല്‍, പെയ്തോയെന്നില്‍ നീ

((പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമോരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം, അലിയുമോയെന്‍ നെഞ്ചോരം))

പതിവായി ഞാന്‍ പടിവാതിലില്‍
നിനക്കായി മിഴി നീട്ടി അകലങ്ങളില്‍
പൊന്‍തൂവലാല്‍ നിന്‍ മലര്‍ച്ചില്ലയില്‍
അറിയാതെ ഞാന്‍ തീര്‍ത്ത കളിവീട്ടിലും
മാരിവില്‍ വീണ്ടും മറയുന്നതെന്തേ
നനവാര്‍ന്ന മൌനം നിറയുന്നുവോ

കരളിലെ ഇഴകളില്‍ ഒഴുകി വരുന്നത് നീയല്ലേ
കനകനിലാവിന്‍ തേരു തെളിക്കുവതാരോ

((പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമോരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം, അലിയുമോയെന്‍ നെഞ്ചോരം))

ഹിമബിന്ദു പോല്‍ കുളിര്‍നെറ്റിയില്‍
പ്രിയമോടെ ചാലിച്ചു മൃദു ചുംബനം
അകലുന്നുവോ നിന്‍ കാലൊച്ചയും
ആത്മാവില്‍ നീ തന്ന പുളകങ്ങളും
പൊയ്പ്പോയ രാവും നീയാം നിലാവും
നീറുമെന്‍ നെഞ്ചില്‍ തഴുകുന്നുവോ

കരിമിഴിയഴകിനൊരഞ്ചനമെഴുതിയതാരാരോ
ചന്ദനഗന്ധമണിഞ്ഞു വരുന്നത് നീയോ പുതു പൂങ്കാറ്റോ

((പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമോരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം, അലിയുമോയെന്‍ നെഞ്ചോരം))

((പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമോരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം, അലിയുമോയെന്‍ നെഞ്ചോരം))

((മഞ്ഞു മൂടുമീ, കുന്നിറങ്ങി നീ
പോന്നു പൂത്ത പോല്‍, പെയ്തിറങ്ങിയോ
മഞ്ഞു മൂടുമീ, കുന്നിറങ്ങി നീ
പോന്നു പൂത്ത പോല്‍, പെയ്തോയെന്നില്‍ നീ))

Leave a comment