Song: Ponmulam Thandu Moolum
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Chandrolsavam
Ponmulam thandu moolum, paattil njaan kettu ninte
Hariraagageethatthin aalaapanam
Pooveyilkkodi neyyum ponnil njaan kandu ninte
Malarmeni chaartthunna peethaambaram
Ponmulam thandu moolum
Poyppoya janmatthin, yamunaathadam thedi
Thaniye thuzhanje poyi,man thoni njaan
Kadhalee nilaavinte kalabham thodeechente
Nirukil thalodeelle, nin meera njaan
Abhayam neeye,
Abhayam neeye, aanandha chinmayane
Aa
Ponmulam thandu moolum, paattil njaan kettu ninte
Hariraagageethatthin aalaapanam
Vanamulla korttheela, naruvenna kandeela
Pakaram tharaanonnum karuthiyillaa
Idanenchil neerunna murivaarnnoreerappon
Kuzhalaayi nilppoo nin priyaraadha njaan
Sharanam neeye
Sharanam neeye, ghanashyaamasundarane
Aa
Ponmulam thandu moolum, paattil njaan kettu ninte
Hariraagageethatthin aalaapanam
Pooveyilkkodi neyyum ponnil njaan kandu ninte
Malarmeni chaartthunna peethaambaram
Ponmulam thandu moolum
*************************************************************
പൊന്‍മുളം തണ്ടു മൂളും, പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗഗീതത്തിന്‍ ആലാപനം
പൂവെയില്‍ക്കൊടി നെയ്യും പൊന്നില്‍ ഞാന്‍ കണ്ടു നിന്റെ
മലര്‍മേനി ചാര്‍ത്തുന്ന പീതാംബരം
പൊന്‍മുളം തണ്ടു മൂളും
പൊയ്പ്പോയ ജന്മത്തിന്‍, യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോയി,മണ്‍തോണി ഞാന്‍
കദളീ നിലാവിന്റെ കളഭം തോടീച്ചെന്റെ
നിറുകില്‍ തലോടീല്ലേ, നിന്‍ മീര ഞാന്‍
അഭയം നീയെ,
അഭയം നീയേ, ആനന്ദ ചിന്‍മയനെ
ആ
പൊന്‍മുളം തണ്ടു മൂളും, പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗഗീതത്തിന്‍ ആലാപനം
വനമുല്ല കോര്‍ത്തീല, നറുവെണ്ണ കണ്ടീല
പകരം തരാനൊന്നും കരുതിയില്ലാ
ഇടനെഞ്ചില്‍ നീറുന്ന മുറിവാര്‍ന്നോരീറപ്പൊന്‍
കുഴലായി നില്‍പ്പൂ നിന്‍ പ്രിയരാധ ഞാന്‍
ശരണം നീയെ
ശരണം നീയേ, ഘനശ്യാമസുന്ദരനെ
ആ
പൊന്‍മുളം തണ്ടു മൂളും, പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗഗീതത്തിന്‍ ആലാപനം
പൂവെയില്‍ക്കൊടി നെയ്യും പൊന്നില്‍ ഞാന്‍ കണ്ടു നിന്റെ
മലര്‍മേനി ചാര്‍ത്തുന്ന പീതാംബരം
പൊന്‍മുളം തണ്ടു മൂളും