Ente Pranayathin


Song: Ente Pranayathin
Artiste(s): Najim Arshad & Jyotsana
Lyricist: Robin Thirumala
Composer: Musafir
Album: Chembada

Ente pranayathin taj mahalil,
Vannu chaernnoru vana salabhame

Ente pranayathin taj mahalil,
Vannu chaernnoru vana salabhame
Ente yamuna than theerangalil (x2)
Ariyathe kaezhunna vezhaampale

((Ente pranayathin thaj mahalil
Vannu chaernnoru vana salabhame))

Dhoore kaarmeghakkeezhil
Peeli neertthunna kaattil
Oru maarivill poovaayi viriyum
((Dhoore kaarmeghakkeezhil
Peeli neertthunna kaattil
Oru maarivill poovaayi viriyum))

Neelanilaa mazhayil
Ee- Shaajahaan njan nanayum
Nee moolunna raagathin njaanozhukum
Kadhayariyaathe paadunna gandharvanaakum

((Ente pranayathin (x4)

Vennakkallinte koottil
Nithya premathin munnil
Pon thattinte poomettha theerkkaam
((Vennakkallinte koottil
Nithya premathin munnil
Pon thattinte poomettha theerkkaam))
Praanapriye ninakkaayi athil
Maathala poo vidaraam
Nee viral thottaal thaengunna saarangiyaavaam
Kadhayariyaathe paadunna poonkuyilaakaam

((Ente pranayathin taj mahalil,
Vannu chaernnoru vana salabhame
Ente yamuna than theerangalil (x2)
Ariyathe kaezhunna vezhaampale))

((Ente pranayathin taj mahalil,
Vannu chaernnoru vana salabhame))

*************************************************

എന്‍റെ പ്രണയത്തിന്‍ താജ് മഹാലില്‍ ,
വന്നു ചേര്‍ന്നൊരു വന ശലഭമേ

എന്‍റെ പ്രണയത്തിന്‍ താജ് മഹാലില്‍ ,
വന്നു ചേര്‍ന്നൊരു വന ശലഭമേ
എന്‍റെ യമുന തന്‍ തീരങ്ങളില്‍ (x2)
അറിയാതെ കേഴുന്ന വേഴാമ്പലേ

((എന്‍റെ പ്രണയത്തിന്‍ താജ് മഹാലില്‍ ,
വന്നു ചേര്‍ന്നൊരു വന ശലഭമേ))

ദൂരെ കാര്‍മേഘക്കീഴില്‍
പീലി നീര്‍ത്തുന്ന കാറ്റില്‍
ഒരു മാരിവില്‍ പൂവായി വിരിയും
((ദൂരെ കാര്‍മേഘക്കീഴില്‍
പീലി നീര്‍ത്തുന്ന കാറ്റില്‍
ഒരു മാരിവില്‍ പൂവായി വിരിയും))

നീലനിലാ മഴയില്‍
ഈ- ഷാജഹാന്‍ ഞാന്‍ നനയും
നീ മൂളുന്ന രാഗത്തിന്‍ ഞാനൊഴുകും
കഥയറിയാതെ പാടുന്ന ഗന്ധര്‍വനാകും

((എന്‍റെ പ്രണയത്തിന്‍ (x4)))

വെണ്ണക്കല്ലിന്‍റെ കൂട്ടില്‍
നിത്യ പ്രേമത്തിന്‍ മുന്നില്‍
പൊന്‍ തട്ടിന്‍റെ പൂമെത്ത തീര്‍ക്കാം
((വെണ്ണക്കല്ലിന്‍റെ കൂട്ടില്‍
നിത്യ പ്രേമത്തിന്‍ മുന്നില്‍
പൊന്‍ തട്ടിന്‍റെ പൂമെത്ത തീര്‍ക്കാം))
പ്രാണപ്രിയേ നിനക്കായി അതില്‍
മാതളപ്പൂ വിടരാം
നീ വിരല്‍ തൊട്ടാല്‍ തേങ്ങുന്ന സാരംഗിയാവാം
കഥയറിയാതെ പാടുന്ന പൂങ്കുയിലാകാം

((എന്‍റെ പ്രണയത്തിന്‍ താജ് മഹാലില്‍ ,
വന്നു ചേര്‍ന്നൊരു വന ശലഭമേ
എന്‍റെ യമുന തന്‍ തീരങ്ങളില്‍ (x2)
അറിയാതെ കേഴുന്ന വേഴാമ്പലേ))

((എന്‍റെ പ്രണയത്തിന്‍ താജ് മഹാലില്‍ ,
വന്നു ചേര്‍ന്നൊരു വന ശലഭമേ))

Leave a comment