Song: En Jeevane
Artiste(s): K.J. Jesudas / S. Janaki
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Devadhoothan
En jeevane, engaanu nee?
Iniyennu kaanum veendum
En jeevane, engaanu nee?
Iniyennu kaanum veendum
Vezhaampalaayi kezhunnu njan (x2)
Pozhiyunnu mizhineer pookkal
En jeevane… Oh…
Engaanu nee?? Aaa..
Thirayariyilla karayariyilla
Alakadalinte nombarangal
Mazhayariyilla veyilariyilla
Alayunna kaattin alamurakal
Virahatthin kanneer kadalum thaazhum munpe
Kadhanatthin kanalil veezhum munpe nee
Ekaanthamen nimishangale
Thazhukaan varille.. Veendum
En jeevane, engaanu nee?
Iniyennu kaanum veendum
Mizhi nirayunnoo, mozhi idarunnoo
Ariyaathozhukie vedhanakal
Nilayariyaathe idamariyaathe
Thaedukayaanen vyaamoaham
Oru theeraswapnam maathram thaengee nenchil
Oru theera raagam maathram vingunnoo
Iniyennu nee ithile varum
Oru sneha raagam paadaan
Aaaa…………………….Aaaaa……..
Aaa….
Aaaa….
En jeevane, engaanu nee?
Iniyennu kaanum veendum
Vezhaampalaayi kezhunnu njan (x2)
Pozhiyunnu mizhineer pookkal
En jeevane
******************************************
എന്‍ ജീവനെ, എങ്ങാണു നീ?
ഇനിയെന്നു കാണും വീണ്ടും
എന്‍ ജീവനെ, എങ്ങാണു നീ?
ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായി കേഴുന്നു ഞാന്‍ (x2)
പൊഴിയുന്നു മിഴിനീര്‍ പൂക്കള്‍
എന്‍ ജീവനേ… ഓ …
എങ്ങാണു നീ?? ആ..
തിരയറിയില്ല കരയറിയില്ല
അലകടലിന്റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല
അലയുന്ന കാറ്റിന്‍ അലമുറകള്‍
വിരഹത്തിന്‍ കണ്ണീര്‍ കടലും താഴും മുന്പെ
കദനത്തിന്‍ കനലില്‍ വീഴും മുന്പെ നീ
ഏകാന്തമെന്‍ നിമിഷങ്ങളേ
തഴുകാന്‍ വരില്ലേ .. വീണ്ടും
എന്‍ ജീവനെ, എങ്ങാണു നീ?
ഇനിയെന്നു കാണും വീണ്ടും
മിഴി നിറയുന്നൂ, മൊഴി ഇടറുന്നൂ
അറിയാതൊഴുകീ വേദനകള്‍
നിളയറിയാതെ ഇടമറിയാതെ
തേടുകയാണെന്‍ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചില്‍
ഒരു തീരാ രാഗം മാത്രം വിങ്ങുന്നൂ
ഇനിയെന്നു നീ ഇതിലെ വരും
ഒരു സ്നേഹ രാഗം പാടാന്‍
ആ ആ …………………….ആ ആ……..
ആ….
ആ ആ…
എന്‍ ജീവനെ, എങ്ങാണു നീ?
ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായി കേഴുന്നു ഞാന്‍ (x2)
പൊഴിയുന്നു മിഴിനീര്‍ പൂക്കള്‍
എന്‍ ജീവനേ