Kannadi Kallangal


Song:Kannadi Kallangal
Artiste(s): Vijaya Jesudas
Lyricist: Anoop Menon
Composer: Ratheesh Wega
Album: Namukku Parkkaan

Kannaadi kallangal chollum raathriyil
Kasavidum naanamo
Kanavukal thedum en viralthumbil
Nanayunnu neeyum nilaamazhayaayi

Konchal kaakkum chundin chinkaara peytthil
Raavu maanju poyi

((Kannaadi kallangal chollum raathriyil
Kasavidum naanamo))

Karnnikaarangalil swarnnathaarangalil
Kandu njaan ninneyen swanthame
Thennale, ninnil, eeranaam sandhyayil
Mazhavillin oonjaalil kaatthu njaan
Poomukhavaathil paathi chaaree nee
Kaatthirikkum neramo, kannil kinnaaram

Vennilaa minnalil, maamazhatthulliyum
Thedi njaan ninneyen thaarame
Kanmanee snehamaam, vaarmukil panthalil
Rathilolamanchatthil chertthu njaan
Kunkumam chorum pon thidambil nee
Ortthirikkaan maathramaayi chumbanatthil nee

((Kannaadi kallangal chollum raathriyil
Kasavidum naanamo
Kanavukal thedum en viralthumbil
Nanayunnu neeyum nilaamazhayaayi))

((Konchal kaakkum chundin chinkaara peytthil
Raavu maanju poyi))

*************************************************

കണ്ണാടി കള്ളങ്ങള്‍ ചൊല്ലും രാത്രിയില്‍
കസവിടും നാണമോ
കനവുകള്‍ തേടും എന്‍ വിരല്‍ത്തുമ്പില്‍
നനയുന്നു നീയും നിലാമഴയായി

കൊഞ്ചല്‍ കാക്കും ചുണ്ടിന്‍ ചിങ്കാര പെയ്ത്തില്‍
രാവു മാഞ്ഞു പോയി

((കണ്ണാടി കള്ളങ്ങള്‍ ചൊല്ലും രാത്രിയില്‍
കസവിടും നാണമോ))

കര്‍ണ്ണികാരങ്ങളില്‍ സ്വര്‍ണതാരങ്ങളില്‍
കണ്ടു ഞാന്‍ നിന്നെയെന്‍ സ്വന്തമേ
തെന്നലേ, നിന്നില്‍ ഈരനാം സന്ധ്യയില്‍
മഴവില്ലിന്‍ ഊഞ്ഞാലില്‍ കാത്തു ഞാന്‍
പൂമുഖവാതില്‍ പാതി ചാരീ നീ
കാത്തിരിക്കും നേരമോ, കണ്ണില്‍ കിന്നാരം

വെണ്ണിലാ മിന്നലില്‍ മാമഴത്തുള്ളിയും
തേടി ഞാന്‍ നിന്നെയെന്‍ താരമേ
കണ്മണീ സ്നേഹമാം, വാര്‍മുകില്‍ പന്തലില്‍
രതിലോലമഞ്ചത്തില്‍ ചേര്‍ത്തു ഞാന്‍
കുങ്കുമം ചോരും പൊന്‍ തിടമ്പില്‍ നീ
ഓര്‍ത്തിരിക്കാന്‍ മാത്രമായി ചുംബനത്തില്‍ നീ

((കണ്ണാടി കള്ളങ്ങള്‍ ചൊല്ലും രാത്രിയില്‍
കസവിടും നാണമോ
കനവുകള്‍ തേടും എന്‍ വിരല്‍ത്തുമ്പില്‍
നനയുന്നു നീയും നിലാമഴയായി))

((കൊഞ്ചല്‍ കാക്കും ചുണ്ടിന്‍ ചിങ്കാര പെയ്ത്തില്‍
രാവു മാഞ്ഞു പോയി))

Leave a comment