Kanmani


Song: Kanmani
Artiste(s): Vijay Jesudas
Lyricist: Anoop Menon
Composer: Ratheesh Wega
Album: Namukku Parkkan

Kanmanee, ninne njaan chertthanaykkumbol
Vinnile thaarakam kannu chimmunnu
Oru venal mazhayaayi nee
Mukil thaazhum koodonnil
Nin maunamaam maarivil moodal manjalayil

((Kanmanee, ninne njaan chertthanaykkumbol))

Thaarahaaram choodi nilkkum paathiraavaniyil
Oru kannimanthoniyil kondu pokaam njaan
Nin pooval meyyil oru thoovalkkaattaayi
Thaarilam swapname, mayangu nee nenchil

((Kanmanee, ninne njaan chertthanaykkumbol
Vinnile thaarakam kannu chimmunnu))

Kaane kaane nee nirayum en kinaavalayil
Oru pattunool thottilil thaaraattaam njaan
Mulchundin thumbil, naruthenin gandham
Maarile mohame, mayangu nee melle

((Kanmanee, ninne njaan chertthanaykkumbol
Vinnile thaarakam kannu chimmunnu
Oru venal mazhayaayi nee
Mukil thaazhum koodonnil
Nin maunamaam maarivil moodal manjalayil))

((Kanmanee, ninne njaan chertthanaykkumbol))

****************************************************

കണ്മണീ, നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നു
ഒരു വേനല്‍ മഴയായി നീ
മുകില്‍ താഴും കൂടോന്നില്‍
നിന്‍ മൌനമാം മാരിവില്‍ മൂടല്‍മഞ്ഞലയില്‍

((കണ്മണീ, നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍ ))

താരഹാരം ചൂടി നില്ക്കും പാതിരാവനിയില്‍
ഒരു കന്നിമണ്‍തോണിയില്‍ കൊണ്ടു പോകാം ഞാന്‍
നിന്‍ പൂവല്‍ മെയ്യില്‍ ഒരു തൂവല്‍ക്കാറ്റായി
താരിളം സ്വപ്നമേ, മയങ്ങു നീ നെഞ്ചില്‍

((കണ്മണീ, നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നു))

കാണെ കാണെ നീ നിറയും എന്‍ കിനാവലയില്‍
ഒരു പട്ടുനൂല്‍ തൊട്ടിലില്‍ താരാട്ടാം ഞാന്‍
മുള്‍ചുണ്ടിന്‍ത്തുമ്പില്‍ നറുതേനിന്‍ ഗന്ധം
മാറിലെ മോഹമേ, മയങ്ങു നീ മെല്ലെ

((കണ്മണീ, നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നു
ഒരു വേനല്‍ മഴയായി നീ
മുകില്‍ താഴും കൂടോന്നില്‍
നിന്‍ മൌനമാം മാരിവില്‍ മൂടല്‍മഞ്ഞലയില്‍))

((കണ്മണീ, നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍ ))

Leave a comment