Kaattum Mazhayum


Song: Kaattum Mazhayum
Artiste(s): Vishnu Kurup
Lyricist: Murukan Kattakkada
Composer: M. Jayachandran
Album: Chattakkari

Kaattum mazhayum vannathariyille
Ithile povum thalirum
Kaattilulayille,
Pathiye panineerin manamulla paavaadatthumbee
Mazha nananjille

((Kaattum mazhayum vannathariyille
Ithile))

Kavilil chumbana madhu pakaraan njaan
Alasamanayumbol
Pranaya nadhiyile malsyam pole
Vazhuthi maarum nee
O, Marmaramidarum chundinayaake
Uzhiyumo nee kaatte
O, Surabhilametho laharikal nunayaan
Rithumathee nee vidaraamo

((Kaattum mazhayum vannathariyille
Ithile))

Midhunaraaga vikaarangalil njaan
Azhakilalayumbol
Makaramanjin malanira pole
Maranju nilkkum nee
O, Yavana manohari enkilumenne
Punchiri kondu thodaamo
O, jaalakaveliyil joonile mazhayil
Jooliee nee nanayaamo

((Kaattum mazhayum vannathariyille
Ithile povum thalirum
Kaattilulayille,
Pathiye panineerin manamulla paavaadatthumbee
Mazha nananjille))

***************************************************

കാറ്റും മഴയും വന്നതറിയില്ലേ
ഇതിലെ പോവും തളിരും
കാറ്റിലുലയില്ലേ,
പതിയെ പനിനീരിന്‍ മണമുള്ള പാവാടത്തുമ്പീ
മഴ നനഞ്ഞില്ലേ

((കാറ്റും മഴയും വന്നതറിയില്ലേ
ഇതിലേ))

കവിളില്‍ ചുംബന മധു പകരാന്‍ ഞാന്‍
അലസമണയുമ്പോള്‍
പ്രണയ നദിയിലെ മല്‍സ്യം പോലെ
വഴുതി മാറും നീ
ഓ, മര്‍മരമിടറും ചുണ്ടിണയാകേ
ഉഴിയുമോ നീ കാറ്റേ
ഓ, സുരഭിലമേതോ ലഹരികള്‍ നുണയാന്‍
ഋതുമതീ നീ വിടരാമോ

((കാറ്റും മഴയും വന്നതറിയില്ലേ
ഇതിലേ))

മിഥുനരാഗ വികാരങ്ങളില്‍ ഞാന്‍
അഴകിലലയുമ്പോള്‍
മകരമഞ്ഞിന്‍ മലനിര പോലെ
മറഞ്ഞു നില്ക്കും നീ
ഓ, യവന മനോഹരി എങ്കിലുമെന്നെ
പുഞ്ചിരി കൊണ്ടു തൊടാമോ
ഓ, ജാലകവെളിയില്‍ ജൂണിലെ മഴയില്‍
ജൂലി നീ നനയാമോ

((കാറ്റും മഴയും വന്നതറിയില്ലേ
ഇതിലെ പോവും തളിരും
കാറ്റിലുലയില്ലേ,
പതിയെ പനിനീരിന്‍ മണമുള്ള പാവാടത്തുമ്പീ
മഴ നനഞ്ഞില്ലേ))

Leave a comment