Song: Nilave Nilave
Artiste(s): Shreya Ghoshal & Sudeep Kumar
Lyricist: Rajeev Alunkal
Composer: M. Jayachandran
Album: Chattakkari
Nilave nilave, nee mayangalle
Kinaavin kinaavaal, nee thalodille
Pranaya raa mazhayil
Ee pavizhamallika than
Niramizhikal thazhukoo
((Vennilaave, nilaave, nee mayangalle
Kinaavin kinaavaal, nee thalodille))
Maamarangal peeli neertthi kaattilaadumbol
Maarimegham yaathra chollaathengu pokunnu
Thaarakangal thaanirangi thaalamenthumbol
Paathiraavin thoovalariyaathoornnu veezhunnu
Mezhukunaalamerinja pol
Hridhayaraagamozhinju poyi
Thalirithalezhum viralinaal
Thanu thazhukiyanayoo
((Vennilaave, nilaave, nee mayangalle
Kinaavin kinaavaal, nee thalodille))
Paalu pole pathanju pongiya praana pallaviyil
Paathi peyyumeenamenthe thornnu povunnoo
Thaniyaalennortthu thellum allalerumbol
Alliyaambal kunjupoovin nenchu novunnoo
Virahavenal thirakalaayi
Padarumeeran smrithikalil
Puthuninavumaayi punaruvaan
Iniyarikilanayoo
((Nilave nilave, nee mayangalle
Kinaavin kinaavaal, nee thalodille
Pranaya raa mazhayil
Ee pavizhamallika than
Niramizhikal thazhukoo))
Aa.. Aa.. m…
Aa..Aa.. Aa..
*********************************************
നിലാവേ നിലാവേ, നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലെ
പ്രണയ രാ മഴയില്‍
ഈ പവിഴമല്ലിക തന്‍
നിറമിഴികള്‍ തഴുകൂ
((വെണ്ണിലാവേ നിലാവേ, നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലെ))
മാമരങ്ങള്‍ പീലി നീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്ര ചൊല്ലാതെങ്ങു പോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവിന്‍ തൂവലറിയാതൂര്‍ന്നു വീഴുന്നു
മെഴുകുനാളമെരിഞ്ഞ പോല്‍
ഹൃദയരാഗമൊഴിഞ്ഞു പോയി
തളിരിതളേഴും വിരലിനാല്‍
തണു തഴുകിയണയൂ
((വെണ്ണിലാവേ നിലാവേ, നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലെ))
പാലു പോലെ പതഞ്ഞു പൊങ്ങിയ പ്രാണ പല്ലവിയില്‍
പാതി പെയ്യുമീണമെന്തേ തോര്‍ന്നു പോവുന്നൂ
തനിയാളെന്നോര്‍ത്തു തെല്ലും അല്ലലേറുമ്പോള്‍
അല്ലിയാമ്പല്‍ കുഞ്ഞുപൂവിന്‍ നെഞ്ചു നോവുന്നൂ
വിരഹവേനല്‍ തിരകളായി
പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായി പുണരുവാന്‍
ഇനിയരികിലണയൂ
((നിലാവേ നിലാവേ, നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലെ
പ്രണയ രാ മഴയില്‍
ഈ പവിഴമല്ലിക തന്‍
നിറമിഴികള്‍ തഴുകൂ))
ആ.. ആ.. മു…
ആ..ആ.. ആ..