Manjakkiliyude

Song: Manjakkiliyude
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: Raveendran
Album: Kanmadham

Manjakkiliyude moolippaattunde
Manassinullil maarikkavadi chinthum chinthunde

Manjakkiliyude moolippaattunde
Manassinullil maarikkavadi chinthum chinthunde
Thiriyanchum theliyunna mizhikalunde
Chirikkumbol chilambunna chilankayunde
Valankaiyyil kusruthikku valakalunde

((Manjakkiliyude
Manjakkiliyude moolippaattunde
Manassinullil maarikkavadi chinthum chinthunde
O O))

Varamanjal thechu kuliykkum
Pularkaala sandhye ninne
THiruthaali chaartthum kunjumukilo thennalo
Manjaada maattiyudukkum
Mazhavil thidambe ninte
Manimaaril mutthum raathrinizhalo thinkalo

Kuda neertthumaakaasham
Kudilaayi nilkkum dhoore
Pozhiyaakkinaavellaam
Mazhayaayi thulumbum chaare

Orupaadu sneham thedum manassin punyamaa

((Manjakkiliyude
Manjakkiliyude moolippaattunde
Manassinullil maarikkavadi chinthum chinthunde
O O))

Orukunju kaattu thodumbol
Kulirunna kaayalppennin
Kolussinte konchal nenchilunarum raathriyil
Oru thodi paattilalinjen
Manassinte maamboomettil
Kurukunnu melle kunju kuruvaalmainakal

Mayilppeeli neertthunnu
Madhumandhahaasam chundil
Mridhuvaayi moolunnoo
Mulavenunaadham nenchil

Oru paadu swapnam kaanum manassin punyamaa

((Manjakkiliyude moolippaattunde
Manassinullil maarikkavadi chinthum chinthunde
Thiriyanchum theliyunna mizhikalunde
Chirikkumbol chilambunna chilankayunde
Valankaiyyil kusruthikku valakalunde))

((Manjakkiliyude
Manjakkiliyude moolippaattunde
Manassinullil maarikkavadi chinthum chinthunde
O O))

********************************************************

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലങ്കൈയ്യില്‍ കുസൃതിക്കു വളകളുണ്ടേ

((മഞ്ഞക്കിളിയുടെ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
ഓ ഓ))

വരമഞ്ഞള്‍ തേച്ചു കുളിയ്ക്കും
പുലര്‍കാല സന്ധ്യേ നിന്നെ
തിരുതാലി ചാര്‍ത്തും കുഞ്ഞുമുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും
മഴവില്‍ തിടമ്പേ നിന്‍റെ
മണിമാറില്‍ മുത്തും രാത്രിനിഴലോ തിങ്കളോ

കുട നീര്‍ത്തുമാകാശം
കുടിലായി നില്‍ക്കും ദൂരെ
പൊഴിയാക്കിനാവെല്ലാം
മഴയായി തുളുമ്പും ചാരെ

ഒരുപാടു സ്നേഹം തേടും മനസ്സിന്‍ പുണ്യമായി

((മഞ്ഞക്കിളിയുടെ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
ഓ ഓ))

ഒരുകുഞ്ഞു കാറ്റു തൊടുമ്പോള്‍
കുളിരുന്ന കായല്‍പ്പെണ്ണിന്‍
കൊലുസ്സിന്റെ കൊഞ്ചല്‍ നെഞ്ചിലുണരും രാത്രിയില്‍
ഒരു തോടി പാട്ടിലലിഞ്ഞെന്‍
മനസ്സിന്റെ മാമ്പൂമേട്ടില്‍
കുറുകുന്നു മെല്ലെ കുഞ്ഞു കുറുവാല്‍മൈനകള്‍

മയില്‍‌പ്പീലി നീര്‍ത്തുന്നു
മധുമന്ദഹാസം ചുണ്ടില്‍
മൃദുവായി മൂളുന്നൂ
മുളവേണുനാദം നെഞ്ചില്‍

ഒരു പാടു സ്വപ്നം കാണും മനസ്സിന്‍ പുണ്യമാ

((മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലങ്കൈയ്യില്‍ കുസൃതിക്കു വളകളുണ്ടേ))

((മഞ്ഞക്കിളിയുടെ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
ഓ ഓ))

Leave a comment