Moovanthi Thaazhvarayil

Song: Moovanthi Thaazhvarayil
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: Raveendran
Album: Kanmadham

Moovanthi thaazhvarayil venthurukum vinsooryan
Munnaazhi chenkanalaayi ninnulayil veezhumbol
Oru thari pon thariyaayi nin
Hridhayam neerunnoo

Neelaavala kkaiyyaal ninne vilolamaayi thalodidaam (x2)
Aaraareeram

((Moovanthi thaazhvarayil venthurukum vinsooryan
Munnaazhi chenkanalaayi ninnulayil veezhumbol))

Irulumee ekaantharaavil
Thiriyidum vaartthinkalaakkaam
Manassile man koodinullil
Mayangunna ponveenayaakkaam
Oru mulam thandaayi nin chundatthe
Novunna paattinte eenangal njanettu vaangaam
Oru kulir thaaraattaayi nee vaarkkum
Kanneerin kaanaappoo mutthellaam ennullil korkkaam

((Moovanthi thaazhvarayil venthurukum vinsooryan
Munnaazhi chenkanalaayi ninnulayil veezhumbol))

Kavilile kaanaanilaavil
Kanavinte kasthoori chaartthaam
Mizhiyile shokaardrabhaavam
Madhurikkum sreeraagamaakkaam
Eriveyil chaayum nin maadatthin
Muttathe mandhaarakkombathu manjaayi njaan maaraam
Kinaavinte kunnikkuruttholappanthal
Menanjittu mangalyyatthaaliyum chaartthaam

((Moovanthi thaazhvarayil venthurukum vinsooryan
Munnaazhi chenkanalaayi ninnulayil veezhumbol
Oru thari pon thariyaayi nin
Hridhayam neerunnoo))

Neelaavala kkaiyyaal ninne vilolamaayi thalodidaam (x2)
Aaraareeram

((Moovanthi thaazhvarayil venthurukum vinsooryan
Munnaazhi chenkanalaayi ninnulayil veezhumbol))

********************************************************

മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായി നിന്‍
ഹൃദയം നീറുന്നൂ

നീലാവലക്കൈയ്യാല്‍ നിന്നെ വിലോലമായി തലോടിടാം (x2)
ആരാരീരം

((മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍ ))

ഇരുളുമീ എകാന്തരാവില്‍
തിരിയിടും വാര്‍ത്തിങ്കളാക്കാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍
മയങ്ങുന്ന പൊന്‍വീണയാക്കാം
ഒരു മുളം തണ്ടായി നിന്‍ ചുണ്ടത്തെ
നോവുന്ന പാട്ടിന്‍റെ ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം
ഒരു കുളിര്‍ താരാട്ടായി നീ വാര്‍ക്കും
കണ്ണീരിന്‍ കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം

((മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍ ))

കവിളിലെ കാണാനിലാവില്‍
കനവിന്‍റെ കസ്തൂരി ചാര്‍ത്താം
മിഴിയിലെ ശോകാര്‍ദ്രഭാവം
മധുരിക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായും നിന്‍ മാടത്തിന്‍
മുറ്റത്തെ മന്ദാരക്കൊമ്പത്ത് മഞ്ഞായി ഞാന്‍ മാറാം
കിനാവിന്‍റെ കുന്നിക്കുരുത്തോലപ്പന്തല്‍
മെനഞ്ഞിട്ടു മംഗല്യത്താലിയും ചാര്‍ത്താം

((മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായി നിന്‍
ഹൃദയം നീറുന്നൂ))

നീലാവലക്കൈയ്യാല്‍ നിന്നെ വിലോലമായി തലോടിടാം (x2)
ആരാരീരം

((മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍ ))

Leave a comment