Song: Pinne Ennodonnum
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Shikkar
Pinne ennodonnum parayaathe
Pakalpakshi swayam parannengo poyi
Pinne ennodonnum parayaathe
Pakalpakshi swayam parannengo poyi
Kadalaazhangalil oru thoovalumaayi
Akale nilppoo jalamaunam
((Pinne pinne ennodonnum parayaathe
Pakalpakshi swayam parannengo poyi))
Thiri thaazhum sandhyaasooryan
Nizhalmanjil neengum pole
Orupaavam poomottaayi nee chernnurangoo
Karayaathen kanneermutthe
Kan niraye kandotte nin
Kavilatthe ammacchimizhil paal madhuram
Naak thumbil naadham pole
Naakkilamel annam pole
Ninakkennumen punyam vilabi veykkaam
Ninne nilaavu kondu neeraattaam
Pinne..
((Pinne ennodonnum parayaathe
Pakalpakshi swayam parannengo poyi))
Mudimaadikkettaan polum
Ariyaattha kaalam ninne
Oru kodi snehatthaal njaan umma vechu
Veyilaal nee vaadum neram
Thanalaayi njaan ninnoo chaare
Erivenalkaattil ninnum kaatthu vechoo
Mozhiyariyaamakkal veruthe
Valarendennaadhyam thonni
Valarnnaalumennum neeyen kurunnu thanne
Ninne kinaavu kondu thaaraattaam
((Pinne ennodonnum parayaathe
Pakalpakshi swayam parannengo poyi
Kadalaazhangalil oru thoovalumaayi
Akale nilppoo jalamaunam))
((Pinne pinne ennodonnum parayaathe
Pakalpakshi swayam parannengo poyi))
((Pakalpakshi swayam parannengo poyi))
***************************************************
പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയി
പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയി
കടലാഴങ്ങളില്‍ ഒരു തൂവലുമായി
അകലെ നില്‍പ്പൂ ജലമൌനം
((പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയി))
തിരി താഴും സന്ധ്യാസൂര്യന്‍
നിഴല്‍മഞ്ഞില്‍ നീങ്ങും പോലെ
ഒരുപാവം പൂമൊട്ടായി നീ ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തെ
കണ്‍ നിറയെ കണ്ടോട്ടെ നിന്‍
കവിളത്തെ അമ്മച്ചിമിഴില്‍ പാല്‍ മധുരം
നാക്ക് തുമ്പില്‍ നാദം പോലെ
നാക്കിലമേല്‍ അന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെയ്ക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം
പിന്നെ..
((പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയി))
മുടിമാടിക്കെട്ടാന്‍ പോലും
അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താല്‍ ഞാന്‍ ഉമ്മ വെച്ചു
വെയിലാല്‍ നീ വാടും നേരം
തണലായി ഞാന്‍ നിന്നൂ ചാരെ
എരിവേനല്‍കാട്ടില്‍ നിന്നും കാത്തു വെച്ചു
മൊഴിയറിയാമക്കള്‍ വെറുതെ
വളരേണ്ടെന്നാദ്യം തോന്നി
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നെ
നിന്നെ കിനാവു കൊണ്ടു താരാട്ടാം
((പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയി
കടലാഴങ്ങളില്‍ ഒരു തൂവലുമായി
അകലെ നില്‍പ്പൂ ജലമൌനം))
((പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയി))
((പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയി))