Song: Ninave
Artiste(s): P. Jayachandran
Lyricist: Gireesh Puthencherry
Composer: Ouseppachen
Album: Mullavalliyum Thenmaavum
Ninave, en ninave
Pozhiyum poovithale
Ninave, en ninave
Pozhiyum poovithale
Ee ekaantha sandhyaatheeram
Moolunna paattil
Peyyaathe vingum meghangalil
Alayum nilaavaayi njaanalinjoo
Veruthe ninnormmayil karanjoo
((Ninave, en ninave
Pozhiyum poovithale))
Thiriyaayeriyum nee innennuyiril
Mazhayaayi pozhiyum poovalliyil
Murivaarnnunarum ninnullil
Kanivin kadalaayi paadaam
Oru manjin kunjuthulliyaayi
Mizhiyoram mutthaam njaan
Oru thooval thenvasanthamaayi
Thaaraattum njaan
((Ninave, en ninave
Pozhiyum poovithale))
Kanalaayurukum neeyinnen karalil
Chirakaarnnuyarum nin koode njaan
Viralaal thazhukum nin maaril
Viriyum veyilin naalam
Oru shilpam veenudanju poyi
Oru gaanam maunamaayi
Oru venalkoodu theduvaan
Njaan maathramaayi
((Alayum nilaavaayi njaanalinjoo
Veruthe ninnormmayil karanjoo))
((Ninave, en ninave
Pozhiyum poovithale
Ee ekaantha sandhyaatheeram
Moolunna paattil
Peyyaathe vingum meghangalil))
((Alayum nilaavaayi njaanalinjoo
Veruthe ninnormmayil karanjoo))
***************************************************************
നിനവേ, എന്‍ നിനവേ
പൊഴിയും പൂവിതളേ
നിനവേ, എന്‍ നിനവേ
പൊഴിയും പൂവിതളേ
ഈ ഏകാന്ത സന്ധ്യാതീരം
മൂളുന്ന പാട്ടില്‍
പെയ്യാതെ വിങ്ങും മേഘങ്ങളില്‍
അലയും നിലാവായി ഞാനലിഞ്ഞൂ
വെറുതെ നിന്നോര്‍മ്മയില്‍ കരഞ്ഞൂ
((നിനവേ, എന്‍ നിനവേ
പൊഴിയും പൂവിതളേ))
തിരിയായെരിയും നീ ഇന്നെന്നുയിരില്‍
മഴയായി പൊഴിയും പൂവല്ലിയില്‍
മുറിവാര്‍ന്നുണരും നിന്നുള്ളില്‍
കനിവിന്‍ കടലായി പാടാം
ഒരു മഞ്ഞിന്‍ കുഞ്ഞുതുള്ളിയായി
മിഴിയോരം മുത്താം ഞാന്‍
ഒരു തൂവല്‍ തേന്‍വസന്തമായി
താരാട്ടും ഞാന്‍
((നിനവേ, എന്‍ നിനവേ
പൊഴിയും പൂവിതളേ))
കനലായുരുകും നീയിന്നെന്‍ കരളില്‍
ചിറകാര്‍ന്നുയരും നിന്‍ കൂടെ ഞാന്‍
വിരലാല്‍ തഴുകും നിന്‍ മാറില്‍
വിരിയും വെയിലിന്‍ നാളം
ഒരു ശില്‍പം വീണുടഞ്ഞു പോയി
ഒരു ഗാനം മൌനമായി
ഒരു വേനല്‍കൂട് തേടുവാന്‍
ഞാന്‍ മാത്രമായി
((അലയും നിലാവായി ഞാനലിഞ്ഞൂ
വെറുതെ നിന്നോര്‍മ്മയില്‍ കരഞ്ഞൂ))
((നിനവേ, എന്‍ നിനവേ
പൊഴിയും പൂവിതളേ
ഈ ഏകാന്ത സന്ധ്യാതീരം
മൂളുന്ന പാട്ടില്‍
പെയ്യാതെ വിങ്ങും മേഘങ്ങളില്‍
((അലയും നിലാവായി ഞാനലിഞ്ഞൂ
വെറുതെ നിന്നോര്‍മ്മയില്‍ കരഞ്ഞൂ))