Song: Perilla Rajyathe
Artiste(s): Karthik & Elizabeth Raju
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Body Guard
Pular manju manchimayiloode
Malar manchaleriyeri
Pootthulanjoree kannivasantham
Theduvathenthaanu
Azhakinte vennilaakkaayal
Thira neenthi vannathaaro
Ente then kinakkadavil
Adukkuvathaaraanaaranu
Perillaa raajyathe raajakumaari
Athirillaa raajyatthe raajakumaaraa
Aarorum kaanaathen arike varaamo
Arikil njaan vannaal innenthu tharum nee
Maarivillukalaale manimaalika paniyum njaan
Vaarmeghamaalayiloode ninne kondu pokum
((Perillaa raajyathe raajakumaari
Athirillaa raajyatthe raajakumaaraa))
((Pular manju manchimayiloode
Malar manchaleriyeri
Pootthulanjoree kannivasantham
Theduvathenthaanu))
((Azhakinte vennilaakkaayal
Thira neenthi vannathaaro
Ente then kinakkadavil
Adukkuvathaaraanaaranu))
Aa chiri kettaal mulam thandunarum pole
Aa mozhi kettaal ilam then kiniyum pole
Nee punarumbol manassil thoomazha pozhiyum
Nee akalumbol nilaavum nizhalil marayum
Nin niramulla kinaamazhayil
Aathiraraavu mayangumbol
Ninte maunaminnezhuthukayalle manasammatham
((Perillaa raajyathe raajakumaari
Athirillaa raajyatthe raajakumaaraa))
Neeyillenkil vasantham veruthe veruthe
Nee varumenkil iruttum paurnami pole
Aa mizhi rendil kinaavin poonthenaruvi
Aa chodiyithalil thulumbum oru kinnaaram
Ottaykkivide irikkumbol
Olakkaivalayilakunnu
Puzhayiloode nee mantham mantham
Thuzhanjetthiyo
((Perillaa raajyathe raajakumaari
Athirillaa raajyatthe raajakumaaraa
Aarorum kaanaathen arike varaamo
Arikil njaan vannaal innenthu tharum nee))
((Maarivillukalaale manimaalika paniyum njaan
Vaarmeghamaalayiloode ninne kondu pokum))
Piriyunnu koottukaar nammal
Piriyaattha nanmayode
Nombarangalum punchiriyaakum yaathramozhiyode
Karayilla kannuneer polum
Vida cholli yaathrayaayi
Engumormmakal thengum nimisham nenchil vithumbunnu
Thaanaanaa.. thaanaana..naane thaanenaanenaa
*******************************************************************
പുലര്‍മഞ്ഞു മഞ്ചിമയിലൂടെ
മലര്‍ മഞ്ചലേറിയേറി
പൂത്തുലഞ്ഞോരീ കന്നിവസന്തം
തേടുവതെന്താണ്
അഴകിന്‍റെ വെണ്ണിലാക്കായല്‍
തിര നീന്തി വന്നതാരോ
എന്‍റെ തേന്‍കിനാക്കടവില്‍
അടുക്കുവതാരാണാരാണ്
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതെന്‍ അരികെ വരാമോ
അരികില്‍ ഞാന്‍ വന്നാല്‍ ഇന്നെന്തു തരും നീ
മാരിവില്ലുകളാലെ മണിമാളിക പണിയും ഞാന്‍
വാര്‍മേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
((പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ))
((പുലര്‍മഞ്ഞു മഞ്ചിമയിലൂടെ
മലര്‍ മഞ്ചലേറിയേറി
പൂത്തുലഞ്ഞോരീ കന്നിവസന്തം
തേടുവതെന്താണ്))
((അഴകിന്‍റെ വെണ്ണിലാക്കായല്‍
തിര നീന്തി വന്നതാരോ
എന്‍റെ തേന്‍കിനാക്കടവില്‍
അടുക്കുവതാരാണാരാണ്))
ആ ചിരി കേട്ടാല്‍ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാല്‍ ഇളം തേന്‍കിനിയും പോലെ
നീ പുണരുമ്പോള്‍ മനസ്സില്‍ തൂമഴ പൊഴിയും
നീ അകലുമ്പോള്‍ നിലാവും നിഴലില്‍ മറയും
നിന്‍ നിറമുള്ള കിനാമഴയില്‍
ആതിരരാവു മയങ്ങുമ്പോള്‍
നിന്‍റെ മൌനമിന്നെഴുതുകയല്ലേ മനസമ്മതം
((പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ))
നീയില്ലെങ്കില്‍ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കില്‍ ഇരുട്ടും പൌര്‍ണമി പോലെ
ആ മിഴി രണ്ടില്‍ കിനാവിന്‍ പൂന്തേനരുവി
ആ ചൊടിയിതളില്‍ തുളുമ്പും ഒരു കിന്നാരം
ഒറ്റയ്ക്കിവിടെ ഇരിക്കുമ്പോള്‍
ഓലക്കൈവളയിളകുന്നു
പുഴയിലൂടെ നീ മന്ദം മന്ദം
തുഴഞ്ഞെത്തിയോ
((പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതെന്‍ അരികെ വരാമോ
അരികില്‍ ഞാന്‍ വന്നാല്‍ ഇന്നെന്തു തരും നീ))
((മാരിവില്ലുകളാലെ മണിമാളിക പണിയും ഞാന്‍
വാര്‍മേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും))
പിരിയുന്നു കൂട്ടുകാര്‍ നമ്മള്‍
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രമൊഴിയോടെ
കരയില്ല കണ്ണുനീര്‍ പോലും
വിട ചൊല്ലി യാത്രയായി
എങ്ങുമോര്‍മ്മകള്‍ തേങ്ങും നിമിഷം നെഞ്ചില്‍ വിതുമ്പുന്നു
താനാനാ.. താനാന..നാനെ താനെനാനെനാ