A Complete Journey Through Music
Song: Chandanappon Sandhyaa Neram
Artiste(s): K.J. Jesudas
Lyricist: Sachithandandan Punzhankara
Composer: Benny Johnson
Album: Five Fingers
Kaamini sivakaami
Kaanana mizhivaanee
Angana malare
Kanmani ramanee
Chaaruthayaniyoo nee
Kelikaladoo nee
Sundararamanee
Nandhitha mizhi nee
Chandanappon sandhyaa neram
Indraneelamaadum vaanam
Innumente mohaavegam
Swanthamaakki nee
Ramyabhaavane
Vennilaavin maaril chaayum
Manjuthulli kezhum raavil
Minnaninja thaaram pole
Unmayaayi neeyen
Janmakaamane
Praanasakhi neeyenikken
Bhaavam sneham pole
Paathiyolametho paattin
Moham raagam pole
Mandhahaasam thookum chundil
Chantham cherum ninte meyyil
Chendumallippoovo theno
Peyyalle nee cholloo
((Chandanappon sandhyaa neram
Indraneelamaadum vaanam
Innumente mohaavegam
Swanthamaakki nee
muhoohoo))
Paathiraavilomalaalo
Kaalam pookkum pole
Premamayi aathiraappoo
Choodum naanam pole
Kannum kannum kaanum pole
Mannum vinnum pulkum pole
Thammil thammil ellaamellaam
Panku vechathalle
((Chandanappon sandhyaa neram
Indraneelamaadum vaanam
Innumente mohaavegam
Swanthamaakki nee
Ramyabhaavane))
((Vennilaavin maaril chaayum
Manjuthulli kezhum raavil
Minnaninja thaaram pole
Unmayaayi neeyen
Janmakaamane))
കാമിനി ശിവകാമി
കാനന മിഴിവാണീ
അംഗന മലരേ
കണ്മണി രമണീ
ചാരുതയണിയൂ നീ
കേളികളാടൂ നീ
സുന്ദരരമണീ
നന്ദിത മിഴി നീ
ചന്ദനപ്പൊന്‍ സന്ധ്യാ നേരം
ഇന്ദ്രനീലമാടും വാനം
ഇന്നുമെന്റെ മോഹാവേഗം
സ്വന്തമാക്കി നീ
രമ്യഭാവനേ
വെണ്ണിലാവിന്‍ മാറില്‍ ചായും
മഞ്ഞുതുള്ളി കേഴും രാവില്‍
മിന്നണിഞ്ഞ താരം പോലെ
ഉണ്മയായി നീയെന്‍
ജന്മകാമനേ
പ്രാണസഖി നീയെനിക്കെന്‍
ഭാവം സ്നേഹം പോലെ
പാതിയോളമേതോ പാട്ടിന്
മോഹം രാഗം പോലെ
മന്ദഹാസം തൂകും ചുണ്ടില്‍
ചന്തം ചേരും നിന്റെ മെയ്യില്‍
ചെണ്ടുമല്ലിപ്പൂവോ തേനോ
പെയ്യല്ലേ നീ ചൊല്ലൂ
((ചന്ദനപ്പൊന്‍ സന്ധ്യാ നേരം
ഇന്ദ്രനീലമാടും വാനം
ഇന്നുമെന്റെ മോഹാവേഗം
സ്വന്തമാക്കി നീ
മുഹൂഹൂ))
പാതിരാവിലോമലാളോ
കാലം പൂക്കും പോലെ
പ്രേമമയി ആതിരാപ്പൂ
ചൂടും നാണം പോലെ
കണ്ണും കണ്ണും കാണും പോലെ
മണ്ണും വിണ്ണും പുല്കും പോലെ
തമ്മില്‍ തമ്മില്‍ എല്ലാമെല്ലാം
പങ്കു വെച്ചതല്ലേ
((ചന്ദനപ്പൊന്‍ സന്ധ്യാ നേരം
ഇന്ദ്രനീലമാടും വാനം
ഇന്നുമെന്റെ മോഹാവേഗം
സ്വന്തമാക്കി നീ
രമ്യഭാവനേ))
((വെണ്ണിലാവിന്‍ മാറില്‍ ചായും
മഞ്ഞുതുള്ളി കേഴും രാവില്‍
മിന്നണിഞ്ഞ താരം പോലെ
ഉണ്മയായി നീയെന്‍
ജന്മകാമനേ))