A Complete Journey Through Music
Etho jalashankhil
Kadalaayi nee nirayunnoo
Marubhoovil mazhaneerkkum
Nanavaayi nee padarunnoo
Parayaanaayi kazhiyaathe
Padaraanaayi muthiraathe
Thirathookum neduveerppin
Kadalaazham shruthiyaayi
Veruthe…. veruthe…
Paathiraakkaattil ekayaayi
Poyi maranjuvo saurabham
Aere nerthoree thennalil
Ulkkanal pookkal neeriyo
Ekaanthamaa manlukalill
Neerchaalu pol ozhuki varum
Aathmaavile giri nirayil
Ninnullile veyil nikaroo
Aazhangaliloode
Neelum veraaayi padarumo….
((Etho jalashankhil
Kadalaayi nee nirayunnoo
Marubhoovil mazhaneerkkum
Nanavaayi nee padarunnoo))
Shyaamaraavinte kaikalaayi
Pelavangalee chillakal
Dhoora thaarakaa jyothiyaam
Kannuneer kanam maaykkumo
Kaathorkkuvaan priyamukhee
Swaasangaalaal pothiyu nee
Aarakthamaayi sandhyakal
Snehaathuram alayukayaayi
Kaanaa murivil
Himamaayi nee veezhumo…..
((Etho jalashankhil
Kadalaayi nee nirayunnoo
Marubhoovil mazhaneerkkum
Nanavaayi nee padarunnoo))
((Parayaanaayi kazhiyaathe
Padaraanaayi muthiraathe
Thirathookum neduveerppin
Kadalaazham shruthiyaayi
Veruthe…. veruthe…))
Veruthe veruthe
ഏതോ ജലശംഖില്‍
കടലായി നീ നിറയുന്നൂ
മരുഭൂവില്‍ മഴനീര്‍ക്കും
നനവായി നീ പടരുന്നൂ
പറയാനായി കഴിയാതെ
പടരാനായി മുതിരാതെ
തിരതൂകും നെടുവീര്‍പ്പിന്‍
കടലാഴം ശ്രുതിയായി
വെറുതേ…. വെറുതേ…
പാതിരാക്കാറ്റില്‍ ഏകയായി
പോയി മറഞ്ഞുവോ സൌരഭം
ഏറെ നേര്‍ത്തൊരീ തെന്നലില്‍
ഉള്‍ക്കനല്‍ പൂക്കള്‍ നീറിയോ
ഏകാന്തമാ മണലുകളില്‍
നീര്‍ച്ചാലു പോല്‍ ഒഴുകി വരും
ആത്മാവിലെ ഗിരി നിരയില്‍
നിന്നുള്ളിലെ വെയില്‍ വിതറൂ
ആഴങ്ങളിലൂടെ
നീളും വേരായി പടരുമോ….
((ഏതോ ജലശംഖില്‍
കടലായി നീ നിറയുന്നൂ
മരുഭൂവില്‍ മഴനീര്‍ക്കും
നനവായി നീ പടരുന്നൂ))
ശ്യാമരാവിന്‍റെ കൈകളായി
തേലവങ്ങളീ ചില്ലകള്‍
ദൂര താരകാ ജ്യോതിയാം
കണ്ണുനീര്‍ കണം മായ്ക്കുമോ
കാതോര്‍ക്കുവാന്‍ പ്രിയമുഖീ
ശ്വാസങ്ങളാല്‍ പൊതിയു നീ
ആരക്തമായി സന്ധ്യകള്‍
സ്നേഹാതുരം അലയുകയായി
കാണാ മുറിവില്‍
ഹിമമായി നീ വീഴുമോ…..
((ഏതോ ജലശംഖില്‍
കടലായി നീ നിറയുന്നൂ
മരുഭൂവില്‍ മഴനീര്‍ക്കും
നനവായി നീ പടരുന്നൂ))
((പറയാനായി കഴിയാതെ
പടരാനായി മുതിരാതെ
തിരതൂകും നെടുവീര്‍പ്പിന്‍
കടലാഴം ശ്രുതിയായി
വെറുതേ…. വെറുതേ…))
വെറുതേ…. വെറുതേ…