Song: Neeyinnennomale
Artiste(s): Karthik
Lyricist: Vayalar Sharath Chandra Varma
Composer: Alphonse Joseph
Album: Athisayan
Neeyinnennomale,![]()
Maaril romaanchamaayi padarukayo
Aambalppoo chendile
Vaarmanjin maala pol punarukayo
Thotte ninnee viralaale
Ponveenayaayi nee
Ellaamellaam pakaraanaayi
Neeyallaathaaraaro
((Neeyinnennomale,
Maaril romaanchamaayi padarukayo))
Oru poonilaavilinnee, thanu ulayukayo
Nira naalamaayi munnil, theliyukayo
Mazhavaarnnu vannirangum, kulirariyukayaayi
Priyamode nin kinaavil, aliyukayaayi
Oru poovithalaal,
Thazhukum sukhamaayi
Oru sukhalaasyam
Pakarum layamaayi
Varumo oru kuri oru pranayaardraraagamaayi nee
((Neeyinnennomale,
Maaril romaanchamaayi padarukayo
Ho Aambalppoo chendile
Vaarmanjin maala pol punarukayo))
Oru devakanyayo nee, udalilakukayaayi
Oru chaaru mandahaasam, viriyukayaayi
Anuraaga maari peyyum, rathibharanimisham
Anubhoothi vaarnnirangum, sukhanimisham
Oru thoovalinaayi uzhiyum rasamaayi
Oru nakhamunayaal varayum sukhamaayi
Varumo anupadhamorunavaraasaleela veendum
((Neeyinnennomale,
Maaril romaanchamaayi padarukayo))
((Thotte ninnee viralaale
Ponveenayaayi nee
Ellaamellaam pakaraanaayi
Neeyallaathaaraaro))
****************************************************
നീയിന്നെന്നോമലെ,
മാറില്‍ രോമാഞ്ചമായി പടരുകയോ
ആമ്പല്‍പ്പൂ ചെണ്ടിലെ
വാര്‍മഞ്ഞിന്‍ മാല പോല്‍ പുണരുകയോ
തൊട്ടേ നിന്നേ വിരലാലെ
പൊന്‍വീണയായി നീ
എല്ലാമെല്ലാം പകരാനായി
നീയല്ലാതാരാരോ
((നീയിന്നെന്നോമാലെ,
മാറില്‍ രോമാഞ്ചമായി പടരുകയോ))
ഒരു പൂനിലാവിലിന്നീ, തനു ഉലയുകയോ
നിറ നാളമായി മുന്നില്‍ തെളിയുകയോ
മഴവാര്‍ന്നു വന്നിറങ്ങും, കുളിരരിയുകയായി
പ്രിയമോടെ നിന്‍ കിനാവില്‍ അലിയുകയായി
ഒരു പൂവിതലാല്‍
തഴുകും സുഖമായി
ഒരു സുഖലാസ്യം
പകരും ലയമായി
വരുമോ ഒരു കുറി ഒരു പ്രണയാര്‍ദ്രരാഗമായി നീ
((നീയിന്നെന്നോമലെ,
മാറില്‍ രോമാഞ്ചമായി പടരുകയോ
ആമ്പല്‍പ്പൂ ചെണ്ടിലെ
വാര്‍മഞ്ഞിന്‍ മാല പോല്‍ പുണരുകയോ))
ഒരു ദേവകന്യയോ നീ, ഉടലിളകുകയായി
ഒരു ചാരു മന്ദഹാസം, വിരിയുകയായി
അനുരാഗ മാറി പെയ്യും, രതിഭരനിമിഷം
അനുഭൂതി വാര്‍ന്നിറങ്ങും, സുഖനിമിഷം
ഒരു തൂവലിനായി ഉഴിയും രസമായി
ഒരു നഖമുനയാല്‍ വരയും സുഖമായി
വരുമോ അനുപദമൊരുനവരാസലീല വീണ്ടും
((നീയിന്നെന്നോമലെ,
മാറില്‍ രോമാഞ്ചമായി പടരുകയോ))
((തൊട്ടേ നിന്നേ വിരലാലെ
പൊന്‍വീണയായി നീ
എല്ലാമെല്ലാം പകരാനായി
നീയല്ലാതാരാരോ))