Song: Vaakkinullile Vingum
Artiste(s): Yazin Nizar & Soumya Ramakrishnan
Lyricist: Vayalar Sharath Chandra Varma
Composer: Bijibal
Album: Ozhimuri
Vaakkinullile vingum mauname
Paazhkkinaavu nee dhoore maayumo
Nerttha swaasamaayi veesum snehame
Korttha naadhamaayi chundil thangumo
Thoomanjin swarnnakkaiyyaale
Chaalichoo chaayam nee
Ultthaalil varnna chelode
Korunnoo chithram nee
Pakalin kanakam pavanaayi chitharum
Kanavin kadavil
Kulirin kanamaayi ozhukee pathiye
Thazhukee pavanan
Chithariya mudiyil
Mridhumaya viralukalaale
Choodunnu sugandhangalerum
Vaasantham thudiykkunna poove ninne
Um… Vaakkinullile vingum mauname
Paazhkkinaavu nee dhoore maayumo
Ha mukilin kudayo vidarum nimisham
Uyirinnarukil
Mazhavil niramo niraye mezhukum
Manasin padavil
Azhakaayi noriyum
Puzhayude irukara thannil
Enthentho kothichennumennum
Ninneedum kinaavinte eenam neeye
((Vaakkinullile vingum mauname
Paazhkkinaavu nee dhoore maayumo
Nerttha swaasamaayi veesum snehame
Korttha naadhamaayi chundil thangumo))
((Thoomanjin swarnnakkaiyyaale
Chaalichoo chaayam nee
Ultthaalil varnna chelode
Korunnoo chithram nee))
*********************************************
വാക്കിനുള്ളിലെ വിങ്ങും മൌനമേ
പാഴ്ക്കിനാവു നീ ദൂരെ മായുമോ
നേര്‍ത്ത ശ്വാസമായി വീശും സ്നേഹമേ
കോര്‍ത്ത നാദമായി ചുണ്ടില്‍ തങ്ങുമോ
തൂമഞ്ഞിന്‍ സ്വര്‍ണ്ണക്കൈയ്യാലെ
ചാലിച്ചൂ ചായം നീ
ഉള്‍ത്താളില്‍ വര്‍ണ്ണ ചേലോടെ
കൊറുന്നൂ ചിത്രം നീ
പകലിന്‍ കനകം പവനായി ചിതറും
കനവിന്‍ കടവില്‍
കുളിരിന്‍ കണമായി ഒഴുകീ പതിയെ
തഴുകീ പവനന്‍
ചിതറിയ മുടിയില്‍
മൃദുമായ വിരലുകളാലേ
ചൂടുന്നു സുഗന്ധങ്ങളേറും
വാസന്തം തുടിയ്ക്കുന്ന പൂവേ നിന്നെ
ഉം… വാക്കിനുള്ളിലെ വിങ്ങും മൌനമേ
പാഴ്ക്കിനാവു നീ ദൂരെ മായുമോ
ഹാ മുകിലിന്‍ കുടയോ വിടരും നിമിഷം
ഉയിരിന്നരുകില്‍
മഴവില്‍ നിറമോ നിറയെ മെഴുകും
മനസിന്‍ പടവില്‍
അഴകായി നൊറിയും
പുഴയുടെ ഇരുകര തന്നില്‍
എന്തെന്തോ കൊതിച്ചുന്നുമെന്നും
നിന്നീടും കിനാവിന്‍റെ ഈണം നീയേ
((വാക്കിനുള്ളിലെ വിങ്ങും മൌനമേ
പാഴ്ക്കിനാവു നീ ദൂരെ മായുമോ
നേര്‍ത്ത ശ്വാസമായി വീശും സ്നേഹമേ
കോര്‍ത്ത നാദമായി ചുണ്ടില്‍ തങ്ങുമോ))
((തൂമഞ്ഞിന്‍ സ്വര്‍ണ്ണക്കൈയ്യാലെ
ചാലിച്ചൂ ചായം നീ
ഉള്‍ത്താളില്‍ വര്‍ണ്ണ ചേലോടെ
കൊറുന്നൂ ചിത്രം നീ))