Pranayatthin


Song: Pranayatthin
Artiste(s): Vishnu Sarath
Lyricist: Rafeeq Ahmed
Composer: vishnu Sarath
Album: Last Bench

Pranayatthin theeyayi njaan arike vannittum
Nee ariyunnillallo ponkanavaanennaalum
Thulasippoom kathirum choodi azhake vannappol
Nin nadan kanditto en hridayam ninne poyi

Oru poovinnithal chaayum kaattin gandham neeye
Thennitthenni konchippeyyum chaattalmazhayaayi nee

((Pranayatthin theeyayi njaan arike vannittum
Nee ariyunnillallo ponkanavaanennaalum
Thulasippoom kathirum choodi azhake vannappol
Nin nadan kanditto en hridayam ninne poyi))

Pootthinkal anayumbol ninnalivil nirayunnoo
Poonkilikal paadumbol nin mozhiyaayi ariyunnoo
Vaarmazhavil uyarumbol vaanil nee theliyunnoo
Pularippoo viriyumbol nin mizhiyaayi maarunnoo

Enne nee ariyaathakalukayo
Ennennum novaayi maarukayo
O.. Enne nee ariyaathakalukayo
Ennennum novaayi maarukayo

((Pranayatthin theeyayi njaan arike vannittum
Nee ariyunnillallo ponkanavaanennaalum
Thulasippoom kathirum choodi azhake vannappol
Nin nadan kanditto en hridayam ninne poyi))

Oru thundukadalaassil kadalolam mohangal
Virayaarnna kaiyyaale penne njaan thannalo
Naanatthin nanavulla chiriyaale vaangaamo
Eriyyonnoraathmaavil panineeraayi thazhukaanaayi
Enne nee ariyaathakalukayo
Ennennum novaayi maarukayo

Enne nee ariyaathakalukayo
Ennennum novaayi maarukayo

************************************************

പ്രണയത്തിന്‍ തീയായി ഞാന്‍ അരികെ വന്നിട്ടും
നീ അറിയുന്നില്ലല്ലോ പൊന്‍കനവാനെന്നാലും
തുളസിപ്പൂം കതിരും ചൂടി അഴകേ വന്നപ്പോള്‍
നിന്‍ നടനം കണ്ടിട്ടോ എന്‍ ഹൃദയം നിന്നേ പോയി

ഒരു പൂവിന്നിതള്‍ ചായും കാറ്റിന്‍ ഗന്ധം നീയേ
തെന്നിത്തെന്നി കൊഞ്ചിപ്പെയ്യും ചാറ്റല്‍മഴയായി നീ

((പ്രണയത്തിന്‍ തീയായി ഞാന്‍ അരികെ വന്നിട്ടും
നീ അറിയുന്നില്ലല്ലോ പൊന്‍കനവാനെന്നാലും
തുളസിപ്പൂം കതിരും ചൂടി അഴകേ വന്നപ്പോള്‍
നിന്‍ നടനം കണ്ടിട്ടോ എന്‍ ഹൃദയം നിന്നേ പോയി))

പൂത്തിങ്കള്‍ അണയുമ്പോള്‍ നിന്നലിവില്‍ നിറയുന്നൂ
പൂങ്കിളികള്‍ പാടുമ്പോള്‍ നിന്‍ മൊഴിയായി അറിയുന്നൂ
വാര്‍മഴവില്‍ ഉയരുമ്പോള്‍ വാനില്‍ നീ തെളിയുന്നൂ
പുലരിപ്പൂ വിരിയുമ്പോള്‍ നിന്‍ മിഴിയായി മാറുന്നൂ

എന്നെ നീ അറിയാതകലുകയോ
എന്നെന്നും നോവായി മാറുകയോ
ഓ.. എന്നെ നീ അറിയാതകലുകയോ
എന്നെന്നും നോവായി മാറുകയോ

((പ്രണയത്തിന്‍ തീയായി ഞാന്‍ അരികെ വന്നിട്ടും
നീ അറിയുന്നില്ലല്ലോ പൊന്‍കനവാനെന്നാലും
തുളസിപ്പൂം കതിരും ചൂടി അഴകേ വന്നപ്പോള്‍
നിന്‍ നടനം കണ്ടിട്ടോ എന്‍ ഹൃദയം നിന്നേ പോയി))

ഒരു തുണ്ടുകടലാസ്സില്‍ കടലോളം മോഹങ്ങള്‍
വിറയാര്‍ന്ന കൈയ്യാലെ പെണ്ണെ ഞാന്‍ തന്നാലോ
നാണത്തിന്‍ നനവുള്ള ചിരിയാലെ വാങ്ങാമോ
എരിയൊന്നോരാത്മാവില്‍ പനിനീരായി തഴുകാനായി
എന്നേ നീ അറിയാതകലുകയോ
എന്നെന്നും നോവായി മാറുകയോ

എന്നേ നീ അറിയാതകലുകയോ
എന്നെന്നും നോവായി മാറുകയോ

 

Leave a comment