Song: Kukkoo Kukkoo
Artiste(s): M. Jayachandran & Chinmayi
Lyricist: S. Rameshan Nair
Composer: M. Jayachandran
Album: Vaal Kannadi
O.. maarimazhai chorinje
Mannilam pennu nananje
Kannile moham virinje
Kaattukal vanthu pothinje
Kukkoo kukkoo kuruvaalee
Thatthom thitthom thirutheyee
Onnaam kombil poraamo
Ennodishtam koodaamo
Katthana veyilum mutthana mazhayum
Etthara vanne poyi
Atthara naalum thatthamma chundil
Vettila chonne poyi
Kaatte kaattumazha peyyu
Kanne nambimazha peyyu
Kaanaamaanthalirum peyye
Kandaal mindanathum poyyu
((Kukkoo kukkoo kuruvaalee
Thatthom thitthom thirutheyee))
Kannaaracchelulla kastthoorippenne
Kaitholappaayundo
Paaloorum punchiri pooncholakkadavil
Paadunna paattundo
Mazhavannu vilikkumbo povaatthathaaru
Mayilammakkaliyaanu
Kuliratthu thanukkumbo koovaatthathaaru
Manassoru kuyilaanu
Kuruvaalkkiliye cheruthenmozhiye
Kuliru koru nee
((Hey, kaatte kaattumazha peyyu
Kanne nambimazha peyyu
Kaanaamaanthalirum peyye
Kandaal mindanathum poyyu))
((Kukkoo kukkoo kuruvaalee
Thatthom thitthom thirutheyee))
Paadatthu meyana vembaarakkurumbee
Panchaarappaalundo
Ho meenolam kannulla maanpedakkunje
Mindaattha koodundo
Aruviyilirangumbam mungaatthathaaru
Chelaykkumoru chelu
Madam kondu nadakkumbam nullaatthathaaru
Maaratthu maanpoovu
Parayaaniniyum palathum ponne
Pavizhamunthiree
((Kaatte kaattumazha peyyu
Kanne nambimazha peyyu
Kaanaamaanthalirum peyye
Kandaal mindanathum poyyu))
((Kukkoo kukkoo kuruvaalee
Thatthom thitthom thirutheyee
Onnaam kombil poraamo
Ennodishtam koodaamo))
((Katthana veyilum mutthana mazhayum
Etthara vanne poyi
Atthara naalum thatthamma chundil
Vettila chonne poyi))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
ഓ.. മാരിമഴൈ ചൊരിഞ്ഞേ
മണ്ണിളം പെണ്ണു നനഞ്ഞേ
കണ്ണിലെ മോഹം വിരിഞ്ഞേ
കാറ്റുകള്‍ വന്തു പോതിഞ്ഞേ
കുക്കൂ കുക്കൂ കുറുവാലീ
തത്തോം തിത്തോം തിരുതേയീ
ഒന്നാം കൊമ്പില്‍ പോരാമോ
എന്നോടിഷ്ടം കൂടാമോ
കത്തണ വെയിലും മുത്തണ മഴയും
എത്തറ വന്നേ പോയി
അത്തറ നാളും തത്തമ്മ ചുണ്ടില്‍
വെറ്റില ചോന്നെ പോയി
കാറ്റേ കാറ്റുമഴ പെയ്യ്
കണ്ണേ നമ്പിമഴ പെയ്യ്
കാണാമാന്തളിരും പെയ്യെ
കണ്ടാല്‍ മിണ്ടണതും പൊയ്യ്
((കുക്കൂ കുക്കൂ കുറുവാലീ
തത്തോം തിത്തോം തിരുതേയീ))
കണ്ണാരച്ചേലുള്ള കസ്ത്തൂരിപ്പെണ്ണേ
കൈതോലപ്പായുണ്ടോ
പാലൂറും പുഞ്ചിരി പൂഞ്ചൊലക്കദവില്
പാടുന്ന പാട്ടുണ്ടോ
മഴവന്നു വിളിക്കുമ്പോ പോവാത്തതാര്
മയിലമ്മക്കലിയാണ്
കുളിരത്തു തണുക്കുമ്പോ കൂവാത്തതാര്
മനസ്സൊരു കുയിലാണ്
കുരുവാല്‍ക്കിളിയെ ചെറുതേന്മൊഴിയെ
കുളിരു കോരു നീ
((ഹേ, കാറ്റേ കാറ്റുമഴ പെയ്യ്
കണ്ണേ നമ്പിമഴ പെയ്യ്
കാണാമാന്തളിരും പെയ്യെ
കണ്ടാല്‍ മിണ്ടണതും പൊയ്യ്))
((കുക്കൂ കുക്കൂ കുറുവാലീ
തത്തോം തിത്തോം തിരുതേയീ))
പാടത്തു മേയണ വെമ്പാറക്കുറുമ്പി
പഞ്ചാരപ്പാലുണ്ടോ
ഹോ മീനോളം കണ്ണുള്ള മാന്‍പേടക്കുഞ്ഞേ
മിണ്ടാത്ത കൂടുണ്ടോ
അരുവിയിലിറങ്ങുമ്പം മുങ്ങാത്തതാര്
ചേലയ്ക്കുമൊരു ചേല്
മദം കൊണ്ടു നടക്കുമ്പം നുള്ളാത്തതാര്
മാറത്തു മാമ്പൂവ്
പറയാനിനിയും പലതും പൊന്നേ
പവിഴമുന്തിരീ
((കാറ്റേ കാറ്റുമഴ പെയ്യ്
കണ്ണേ നമ്പിമഴ പെയ്യ്
കാണാമാന്തളിരും പെയ്യെ
കണ്ടാല്‍ മിണ്ടണതും പൊയ്യ്))
((കുക്കൂ കുക്കൂ കുറുവാലീ
തത്തോം തിത്തോം തിരുതേയീ
ഒന്നാം കൊമ്പില്‍ പോരാമോ
എന്നോടിഷ്ടം കൂടാമോ))
((കത്തണ വെയിലും മുത്തണ മഴയും
എത്തറ വന്നേ പോയി
അത്തറ നാളും തത്തമ്മ ചുണ്ടില്‍
വെറ്റില ചോന്നെ പോയി))