Song: Hey En Sundari
Artiste(s): Karthik & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: M. Jayachandran
Album: Sathyam
Hey en sundaree..
Ennomal sundaree
Hey en sundaree, ennomal sundaree
Ente ponne ennu kettaal
Veenu pokum sundaree
Neeyen sundaran, ente maathram sundaran
Ethu pennum, veenu pokum
Nalla paattin vallabhan
Ee nalla raathri veruthe
Kalayunnathenthininiyum
Choodaattha poovu pole
Njaaninnu koodeyille
Hey, ninakkaayi njaan enikkaayi nee
Piriyukayillini oru nimisham
((Neeyen sundaran, ente maathram sundaran
Ethu pennum, veenu pokum
Nalla paattin vallabhan))
Nee kettuvo, pooppaalayil
Raappaadi paadum, premaraavin chinthukal
Nee kanduvo, dhoorangalil
Madhumaasachandran pootthirangum maadhavam
Avideyo arikil njaanoru kinaappakshiyaayi
Akaleyaayi mazhanilaa cholayil neenthi njaan
Virahamenna padhamilla kavithakalil
Piriyukayillini oru nimisham
((Neeyen sundaran, ennomal sundaree
thaananaana thaananaana))
Pathinezhile padivaathilil
Paral mulla pookkum priyasugandham peythuvo
Paral mullayil pon vandukal
Varavaarnnamiyalum chirakumaayinnetthiyo
Pinneyaa mulakale muraliyaayi maattiyo
Pranayamaam mizhikale madhuramaayi thazhukiyo
Malarsharangalunarunna mozhiyazhake
Piriyukayillini oru nimisham
((Hey en sundaree, ennomal sundaree
Ente ponne ennu kettaal
Veenu pokum sundaree))
((Neeyen sundaran, ente maathram sundaran
Ethu pennum, veenu pokum
Nalla paattin vallabhan))
((Ee nalla raathri veruthe
Kalayunnathenthininiyum
Choodaattha poovu pole
Njaaninnu koodeyille))
((Hey, ninakkaayi njaan enikkaayi nee
Piriyukayillini oru nimisham))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഹേ എന്‍ സുന്ദരീ..
എന്നോമല്‍ സുന്ദരീ
ഹേ എന്‍ സുന്ദരീ, എന്നോമല്‍ സുന്ദരീ
എന്‍റെ പൊന്നേ എന്നു കേട്ടാല്‍
വീണു പോകും സുന്ദരീ
നീയെന്‍ സുന്ദരന്‍, എന്‍റെ മാത്രം സുന്ദരന്‍
ഏതു പെണ്ണും, വീണു പോകും
നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ
കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവു പോലെ
ഞാനിന്നു കൂടെയില്ലേ
ഹേ, നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം
((നീയെന്‍ സുന്ദരന്‍, എന്‍റെ മാത്രം സുന്ദരന്‍
ഏതു പെണ്ണും, വീണു പോകും
നല്ല പാട്ടിന്‍ വല്ലഭന്‍))
നീ കേട്ടുവോ, പൂപ്പാലയില്‍
രാപ്പാടി പാടും, പ്രേമരാവിന്‍ ചിന്തുകള്‍
നീ കണ്ടുവോ, ദൂരങ്ങളില്‍
മധുമാസചന്ദ്രന്‍ പൂത്തിറങ്ങും മാധവം
അവിടെയോ അരികില്‍ ഞാനൊരു കിനാപ്പക്ഷിയായി
അകലെയായി മഴനിലാ ചോലയില്‍ നീന്തി ഞാന്‍
വിരഹമെന്ന പദമില്ല കവിതകളില്‍
പിരിയുകയില്ലിനി ഒരു നിമിഷം
((നീയെന്‍ സുന്ദരന്‍, എന്നോമല്‍ സുന്ദരീ
താനനാന താനനാന))
പതിനേഴിലെ പടിവാതിലില്‍
പരല്‍ മുല്ല പൂക്കും പ്രിയസുഗന്ധം പെയ്തുവോ
പരല്‍ മുല്ലയില്‍ പൊന്‍ വണ്ടുകള്‍
വരവര്‍ണ്ണമിയലും ചിറകുമായിന്നെത്തിയോ
പിന്നെയാ മുളകളേ മുരളിയായി മാറ്റിയോ
പ്രണയമാം മിഴികളേ മധുരമായി തഴുകിയോ
മലര്‍ശരങ്ങളുണരുന്ന മൊഴിയകേ
പിരിയുകയില്ലിനി ഒരു നിമിഷം
((ഹേ എന്‍ സുന്ദരീ, എന്നോമല്‍ സുന്ദരീ
എന്‍റെ പൊന്നേ എന്നു കേട്ടാല്‍
വീണു പോകും സുന്ദരീ))
((നീയെന്‍ സുന്ദരന്‍, എന്‍റെ മാത്രം സുന്ദരന്‍
ഏതു പെണ്ണും, വീണു പോകും
നല്ല പാട്ടിന്‍ വല്ലഭന്‍))
((ഈ നല്ല രാത്രി വെറുതേ
കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവു പോലെ
ഞാനിന്നു കൂടെയില്ലേ))
((ഹേ, നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകില്ലിനി ഒരു നിമിഷം))