Song: Oru Cheru Punchiri
Artiste(s): M.G. Sreekumar
Lyricist: East Coast Vijayan
Composer: Vijay Karun
Album: Ennennum
(Oru cheru punchiri Mizhikalil thooki-
Vannenne thazhukiya thaarunyame) (x2)
Sankalpangalkku chirakukal naiya sandeshame
Chinthakalkkanuraagavarnnangal chaalicha soubhagyame
Vaarivitharatte nin vazhitthaarayil
Souvarnna jeevithapushpangal
((Oru cheru punchiri Mizhikalil thooki-
Vannenne thazhukiya thaarunyame
Ariyaatheyetthiya thaarunyame))
(Evideyaanenkilum ethu soubhagyam
Moodipputhappichurakkiyaalum) (x2)
En vili kelkkaathoru naalenkilum
En mukham kaanaathoru maathrayenkilum
Iniyente priyasakhiykkaakumo
Kaatthiriykkaan, kaatthiriykkaan
((Oru cheru punchiri Mizhikalil thooki-
Vannenne thazhukiya thaarunyame
Ariyaatheyetthiya thaarunyame))
(Varikille sakhee ennarikil
Pakalin ponprabhayanayum munpe) (x2)
Verutheyitthiri itthiri neram nin
Karalaalanasukha nimishangalil
Anuraagatthin pulakasumangal
Viriyikkuvaan, viriyikkuvaan
((Oru cheru punchiri Mizhikalil thooki-
Vannenne thazhukiya thaarunyame
Sankalpangalkku chirakukal nalkiya sandeshame
Chinthakalkkanuraagavarnnangal chaalicha soubhagyame
Vaarivitharatte nin vazhitthaarayil
Souvarnna jeevithapushpangal))
**********************************************************
(ഒരു ചെറു പുഞ്ചിരി മിഴികളില്‍ തൂകി-
വന്നെന്നെ തഴുകിയ താരുണ്യമേ) (x2)
സങ്കല്‍പങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ സന്ദേശമേ
ചിന്തകള്‍ക്കനുരാഗവര്‍ണ്ണങ്ങള്‍ ചാലിച്ച സൌഭാഗ്യമേ
വാരിവിതറട്ടെ നിന്‍ വഴിത്താരയില്‍
സൌവര്‍ണ്ണ ജീവിതപുഷ്പങ്ങള്‍
((ഒരു ചെറുപുഞ്ചിരി മിഴികളില്‍ തൂകി-
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെയെത്തിയ താരുണ്യമേ))
(എവിടെയാണെങ്കിലും ഏതു സൌഭാഗ്യം
മൂടിപ്പുതപ്പിച്ചുറക്കിയാലും) (x2)
എന്‍ വിളി കേള്‍ക്കാത്തൊരു നാളെങ്കിലും
എന്‍ മുഖം കാണാതൊരു മാത്രയെങ്കിലും
ഇനിയെന്‍റെ പ്രിയസഖിയ്ക്കാകുമോ
കാത്തിരിയ്ക്കാന്‍, കാത്തിരിയ്ക്കാന്‍
((ഒരു ചെറുപുഞ്ചിരി മിഴികളില്‍ തൂകി-
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെയെത്തിയ താരുണ്യമേ))
(വരികില്ലേ സഖീ എന്നരികില്‍
പകലിന്‍ പൊന്‍പ്രഭയണയും മുന്‍പേ) (x2)
വെറുതെയിത്തിരി ഇത്തിരി നേരം നിന്‍
കരളാളനസുഖ നിമിഷങ്ങളില്‍
അനുരാഗത്തിന്‍ പുളകസുമങ്ങള്‍
വിരിയിക്കുവാന്‍, വിരിയിക്കുവാന്‍
((ഒരു ചെറു പുഞ്ചിരി മിഴികളില്‍ തൂകി-
വന്നെന്നെ തഴുകിയ താരുണ്യമേ
സങ്കല്‍പങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ സന്ദേശമേ
ചിന്തകള്‍ക്കനുരാഗവര്‍ണ്ണങ്ങള്‍ ചാലിച്ച സൌഭാഗ്യമേ
വാരിവിതറട്ടെ നിന്‍ വഴിത്താരയില്‍
സൌവര്‍ണ്ണ ജീവിതപുഷ്പങ്ങള്‍