Raavil Aaro


Song: Raavil Aaro
Artiste(s): K.J. Jesudas & Sujatha
Lyricist: S. Rameshan Nair
Composer: Raveendran
Album: Soothradharan

O..O..O..
Raavil aaro vennilaavin jaalakangal
Thurannittathaavaam nin mukham poonthinkalaavaam
Etho poovil manju thooval veenathaavaam
Mazhakkonchalaavaam kaattu moolummeenamaavam

Oru vellippaadhasaratthin, marmaramaavaam
Kudamullappoochiri ithal vidarunnathumaavaam

O..O..O..
((Raavil aaro vennilaavin jaalakangal
Thurannittathaavaam nin mukham poonthinkalaavaam))

Maanatthin madiyil njaanetho mukilaayi
Maayumbol neeyenthu cheyyum
Thaazhamboo vaniyil thaazhatthe kudilil
Dhaahikkum vezhaambalaakum

Pranayavasantha mazhakkinaavaayi
Njaan niranju peythidaam
Alakadalaniyum neelima pole
Naamalinju chernnidum

Ninakkumenikkumeeran mukilinum orotta saayojyam

((Raavil aaro vennilaavin jaalakangal
Thurannittathaavaam nin mukham poonthinkalaavaam))

Raagatthin chirakil gaanam polalayum
Njaanenkil neeyenthu cheyyum
En nenchilunarum thaalatthin thadavil
Prematthin thaazhittu poottum

Vikaaramohana mayooramaayi njaan
Peeli neertthi aadidum
Poovudal thedum shalabham pole
Raagalahariyil neenthidaam
Hridantha thanthrikal unarnnu paadum
Vilola sangeetham

((Raavil aaro vennilaavin jaalakangal
Thurannittathaavaam nin mukham poonthinkalaavaam
Etho poovil manju thooval veenathaavaam
Mazhakkonchalaavaam kaattu moolummeenamaavam))

((Oru vellippaadhasaratthin, marmaramaavaam
Kudamullappoochiri ithal vidarunnathumaavaam))

**************************************************

ഓ..ഓ..ഓ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍
തുറന്നിട്ടതാവാം നിന്‍ മുഖം പൂന്തിങ്കളാവാം
ഏതോ പൂവില്‍ മഞ്ഞു തൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളുമ്മീണമാവാം

ഒരു വെള്ളിപ്പാദസരത്തിന്‍, മര്‍മ്മരമാവാം
കുടമുല്ലപ്പൂച്ചിരി ഇതള്‍ വിടരുന്നതുമാവാം

ഓ..ഓ..ഓ..
((രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍
തുറന്നിട്ടതാവാം നിന്‍ മുഖം പൂന്തിങ്കളാവാം))

മാനത്തിന്‍ മടിയില്‍ ഞാനേതോ മുകിലായി
മായുമ്പോള്‍ നീയെന്തു ചെയ്യും
താഴമ്പൂ വനിയില്‍ താഴത്തേ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും

പ്രണയവസന്ത മഴക്കിനാവായി
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ
നാമലിഞ്ഞു ചേര്‍ന്നിടും

നിനക്കുമെനിക്കുമീറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം

((രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍
തുറന്നിട്ടതാവാം നിന്‍ മുഖം പൂന്തിങ്കളാവാം))

രാഗത്തിന്‍ ചിറകില്‍ ഗാനം പോലലയും
ഞാനെങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചിലുണരും താളത്തിന്‍ തടവില്‍
പ്രേമത്തിന്‍ താഴിട്ടു പൂട്ടും

വികാരമോഹന മയൂരമായി ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിലോല സംഗീതം

((രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍
തുറന്നിട്ടതാവാം നിന്‍ മുഖം പൂന്തിങ്കളാവാം
ഏതോ പൂവില്‍ മഞ്ഞു തൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളുമ്മീണമാവാം))

((ഒരു വെള്ളിപ്പാദസരത്തിന്‍, മര്‍മ്മരമാവാം
കുടമുല്ലപ്പൂച്ചിരി ഇതള്‍ വിടരുന്നതുമാവാം))

Leave a comment