Ninne Njan


Song: Ninne Njan
Artiste(s): Rashee
Lyricist: Shanood Ebrahim & Rahees Rahman
Composer: Shanood Ebrahim & Rahees Rahman
Album: Oxygen

Ninne njaan, ninne njaan
Ninne njaan, ninne njaan
(Orupaadu kaalam snehichirunnoo
Orupaadu moham ullil pathinjoo) (x2)
Iniyaarumillaa en jeevithatthil
Orupaadu swapnam ennil thalodee

Arike nee varumo, arike nee varumo
Ithaloorunna kinaave

Arikatthirunnaalo manamonnu pidanjaalo
Anayaatthoru deepamo, annu nammal kandatho
(Piriyaruthe neeyaruthe, ennodakalaruthe
Kaatthu kaatthu nilkkum njaan
Ninakkaayi njaanennum) (x2)

Akalaruthe, anayaruthe
Neeyengo poyi marayaruthe
Parayaam njaan en kathakal
Nee paribhavamennodaruthe

Ninne njaan, ninne njaan

Athirukalillaathe nee paranja vaakkukal
Pranayaardrageethamo, en kaathilaninjatho
(Pathararuthe neeyaruthe, praanane neeyorikkalum
Ente jeevathaalam nee, manasilaaninnum) (x2)

Urukunnoo ennuyirin,
Nin swaasamilaliyum pranayam
Thengalukal thenni varum
En chaare ninnakalumbol

Ninne njaan, ninne njaan

❤❤❤❤❤❤❤❤❤❤❤❤❤❤❤

നിന്നെ ഞാന്‍, നിന്നെ ഞാന്‍
നിന്നെ ഞാന്‍, നിന്നെ ഞാന്‍
(ഒരുപാടു കാലം സ്നേഹിച്ചിരുന്നൂ
ഒരുപാടു മോഹം ഉള്ളില്‍ പതിഞ്ഞൂ) (x2)
ഈനിയാരുമില്ലാ എന്‍ ജീവിതത്തില്‍
ഒരുപാടു സ്വപ്നം എന്നില്‍ തലോടീ

അരികെ നീ വരുമോ, അരികെ നീ വരുമോ
ഇതളൂറുന്ന കിനാവേ

അരികത്തിരുന്നാലോ മനമൊന്നു പിടഞ്ഞാലോ
അണയാത്തൊരു ദീപമോ, അന്നു നമ്മള്‍ കണ്ടതോ
(പിരിയരുതേ നീയരുതേ, എന്നോടകലരുതേ
കാത്തു കാത്തു നില്‍ക്കും ഞാന്‍
നിനക്കായി ഞാനെന്നും) (x2)

അകലരുതേ, അണയരുതേ
നീയെങ്ങോ പോയി മറയരുതേ
പറയാം ഞാന്‍ എന്‍ കഥകള്‍
നീ പരിഭവമെന്നോടരുതേ

നിന്നെ ഞാന്‍, നിന്നെ ഞാന്‍

അതിരുകളില്ലാതെ നീ പറഞ്ഞ വാക്കുകള്‍
പ്രണയാര്‍ദ്രഗീതമോ, എന്‍ കാതിലണിഞ്ഞതോ
(പത റ രുതേ നീയരുതേ, പ്രാണനേ നീയൊരിക്കലും
എന്റെ ജീവതാളം നീ, മനസിലാണിന്നും) (x2)

ഉരുകുന്നൂ എന്നുയിരിന്‍,
നിന്‍ ശ്വാസമിലലിയും പ്രണയം
തേങ്ങലുകള്‍ തെന്നി വരും
എന്‍ ചാരെ നിന്നകലുമ്പോള്‍

നിന്നെ ഞാന്‍, നിന്നെ ഞാന്‍

Leave a comment