Chitrasalabhame


Song: Chithrasalabhame
Artiste(s): Madhu Balakrishnan & K.S. Chitra
Lyricist: O.N.V. Kuruppu
Composer: M. Jayachandran
Album: Karayilekku Oru Kadal Dooram

Chithrashalabhame,
Chithrashalabhame,
Apsarassukal thedum chithrashalabhame nee
Athramel snehichathenthinenne
Athramel snehichathenthinenne
Njaanoru kaattupoovalle
Ghanashyaama kaananam, kani vecha poovalle

Chithrashalabhame

Tharulathaa vrindamaadum ivideyen kalippanthal
Varoo varoo ennu ninne vilichuvo
Dhalamarmarangal polum madhuramaayi aaro meettum
Jalatharangatthin lola shruthi pole

Tharala lalithamathilolam
Thanu thazhuki pavananu velan
Malar mizhikale, madhu mozhikale
Varoo thalika nirayeyariyoramrutha kalabhavumaayi

Ethrayo poovukal hridayam nedicha
Chithrashalabhamalle
Ninakkenne ishtamennenthinothi
Ishtamennenthinothi

Chithrashalabhame

Pulakithayaaminee sakhikal saakshiyaayi
Kaliyarangithilaadi thimirtthoo naam
Mudiyulanjaadumoru mulankaadu pole
Peeli vidartthiya mayil pole nritthamaadi njaan

Uyirilunarumoru gaanam
Kalamurali choriyumoru naadam
Shruthibharithamaayi, karal kavarave
Oru pranaya madhura madhana lahariyathilaliye

Mattoru poovinte madiyil mayangiya
Chithrashalabhamalle
Ninakkenne ishtamennenthinothi
Ishtamennenthinothi

Chithrashalabhame

Aa.. aa.. aa..
Thom nisa thajhanu dheem
Pama janu dha sa
Ni sa thadheem, ma pa, thanam thom

Nisa thajhanu dheem
Pama jhanu tha sa

(Ni Sa Tha Dhim, Ma Pa thaNam
Thom
Ni Sa Tha Jha Nu Dhee
Pa Ma Jha nu Tha Sa) (x12)

(Ni Sa Tha Dhim, Ma Pa thaNam
Thom)

*******************

ചിത്രശലഭമേ,
ചിത്രശലഭമേ,
അപ്സരസ്സുകൾ തേടും ചിത്രശലഭമേ നീ
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ
ഞാനൊരു കാട്ടുപൂവല്ലേ
ഘനശ്യാമ കാനനം, കണി വെച്ച പൂവല്ലേ

ചിത്രശലഭമേ

തരുലതാ വൃന്ദമാദും ഇവിടെയെൻ കളിപ്പന്തൽ
വരൂ വരൂ എന്നു നിന്നെ വിളിച്ചുവോ
ദലമർമരങ്ങൾ പോലും, മധുരമായി ആരോ മീട്ടും
ജലതരംഗത്തിൻ ലോല ശ്രുതി പോലെ

തരള ലളിതമതിലോലം
തനു തഴുകി പവനനു വേളൻ
മലർ മിഴികളേ, മധു മൊഴികളെ
വരൂ തളിക നിറയെയരിയോരമൃത കളഭവുമായി

എത്രയോ പൂവുകൾ ഹൃദയം നേദിച്ച
ചിത്രശലഭമല്ലേ
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി
ഇഷ്ടമെന്നെന്തിനോതി

ചിത്രശലഭമേ

പുളകിതയാമിനീ സഖികൾ സാക്ഷിയായി
കളിയരങ്ങിതിലാടി തിമിർത്തൂ നാം
മുടിയുലഞ്ഞാടുമൊരു മുളങ്കാടു പോലെ
പീലി വിടർത്തിയ മയിൽ പോലെ നൃത്തമാടി ഞാൻ

ഉയിരിലുണരുമൊരു ഗാനം
കളമുരളി ചൊരിയുമൊരു നാദം
ശ്രുതിഭരിതമായി, കരൾ കവരവേ
ഒരു പ്രണയമധുര മദന ലഹരിയതിലലിയെ

മറ്റൊരു പൂവിൻറെ മടിയിൽ മയങ്ങിയ
ചിത്രശലഭമല്ലേ
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി
ഇഷ്ടമെന്നെന്തിനോതി

ചിത്രശലഭമേ

ആ.. ആ . ആ..
തോം നിസ തഝണു ധീം
പമഝണു ധ സ
നീ സ തധീം, മ പ, തനം തോം

നിസ തഝനു ധീം
പമഝണു ധ സ

(നി സ ത ധിം, മ പ തണം
തോം
നി സ തഝണു ണു ധീ
പ മ ഝ ണു ത സ) (x12)

(നി സ ത ധിം, മ പ തണം
തോം)

Leave a comment