Pachila Chartham


Song: Pachila
Artiste(s): Sujatha / G. Venugopal
Lyricist: Vinod Mankara
Composer: M. Jayachandran
Album: Karayilekku Oru Kadal Dhooram

Pachilacchaartthaam irul vaasakatthanalil
Ottaykku thengum nisheedhiniyaanu njaan

Pachilacchaartthaam irul vaasakatthanalil
Ottaykku thengum nisheedhiniyaanu njaan
Perariyaattha sahasrasunangalil
Vaadiykkarinja paraagamennormmakal

((Pachilacchaartthaan irul vaasakatthanalil
Ottaykku thengum nisheedhiniyaanu njaan))

(Aarum varillennarinjittu
Aareyo veendum pratheekshichirippoo) (x2)
Aaravamozhinjoraa, aaranyatthilaadhi pol
Neeri ninnoo vimookaanuraaginee

((Pachilacchaartthaam irul vaasakatthanalil
Ottaykku thengum nisheedhiniyaanu njaan))

(Premame neeyenikkaaraayirunnennu
Aarum paranjathillippozhum) (x2)
Aathmapadhangalil aaro kurichitta
Vepadhuvennu njaan ninne thirutthatte

((Pachilacchaartthaam irul vaasakatthanalil
Ottaykku thengum nisheedhiniyaanu njaan
Perariyaattha sahasrasunangalil
Vaadiykkarinja paraagamennormmakal))

☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄

പച്ചിലച്ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ

പച്ചിലച്ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ
പേരറിയാത്ത സഹസ്രസുനങ്ങളിൽ
വാടിയ്ക്കരിഞ്ഞ പരാഗമെന്നോർമ്മകൾ

((പച്ചിലച്ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ))

(ആരും വരില്ലെന്നറിഞ്ഞിട്ടു
ആരെയോ വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ) (x2)
ആരവമൊഴിഞ്ഞൊരാ, ആരണ്യത്തിലാധി പോൽ
നീറി നിന്നൂ വിമൂകാനുരാഗിണീ

((പച്ചിലച്ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ))

(പ്രേമമേ നീയെനിക്കാരായിരുന്നെന്നു
ആരും പറഞ്ഞതില്ലിപ്പോഴും) (x2)
ആത്മപദങ്ങളിൽ ആരോ കുറിച്ചിട്ട
വേപധുവെന്നു ഞാൻ നിന്നെ തിരുത്തട്ടെ

((പച്ചിലച്ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ
പേരറിയാത്ത സഹസ്രസുനങ്ങളിൽ
വാടിയ്ക്കരിഞ്ഞ പരാഗമെന്നോർമ്മകൾ))

Leave a comment