Song: Oru Rosaappoovin
Artiste(s): Benny Dayal
Lyricist: Rafeeq Ahmed
Composer: Manikanth Kadri
Album: Orange
Oru rosaappoovin olikan mullu
(Manassin murivaayi)
Athu vaariyerinjoru pollum manju
(Karalil kanalaayi)
Kathiraavin nenchil thinkaltthellu
Nirakan chiriyaayi
Athu thaazhvarayezhuthiya kavithayilaalum
Kanakaaksharamaayi
Oru neermaniyaayi pularikalil
Ponnithalil priyatharamaravikalil
Njaanaadhya sugandhavumaayida kalarum
Raavukal pakalukalariyaathe
Athinaazhatthilaazhatthil oru then thulli
Aaraaduvaanen puzhayaakum
((Oru rosaappoovin olikan mullu
(Manassin murivaayi)
Athu vaariyerinjoru pollum manju
(Karalil kanalaayi)))
Vellilkkili paarum, kaarmukiloram
Eeran mudi kothum, maargazhimaasam
Minnalaayi minnalaayi, kankalil thennave
Oru malathan thaazhvarayil
Veenu marinjoru karivaarmukiline
Vaariyedutthu parannu kuthiykkum
Aakaashamoru ven kudayaakum
((Oru rosaappoovin olikan mullu
Athu vaariyerinjoru pollum manju))
Anthippuzha neenthum, venmathi pole
Pandeynnullil, nin mukhabimbam
Thennale, thennale, ennileykkonnu vaa
Karukaviral kathiroliyaal
Mothiramaniyum pulariyilaarude
Kaaladi naadhatthilaakeyunarnnen
Aakaashamoru pon chirakaayi
((Oru rosaappoovin olikan mullu
(Manassin murivaayi)
Athu vaariyerinjoru pollum manju
(Karalil kanalaayi)))
((Kathiraavin nenchil thinkaltthellu
(Nirakan chiriyaayi)
Athu thaazhvarayezhthiya kavithayilaalum
(Kanakaaksharamaayi)))
((Oru rosaappoovin olikan mullu
(Manassin murivaayi)
Athu vaariyerinjoru pollum manju
(Karalil kanalaayi)))
((Kathiraavin nenchil thinkaltthellu
(Nirakan chiriyaayi)
Athu thaazhvarayezhthiya kavithayilaalum
(Kanakaaksharamaayi)))
ഒരു റോസാപ്പൂവിൻ ഒളികണ്‍മുള്ള്
(മനസ്സിൻ മുറിവായി)
അതു വാരിയെരിഞ്ഞൊരു പൊള്ളും മഞ്ഞ്
(കരളിൽ കനലായി)
കതിരാവിൻ നെഞ്ചിൽ തിങ്കൽത്തെല്ല്
(നിറകണ്‍ ചിരിയായി)
അതു താഴ്വരയെഴുതിയ കവിതയിലാലും
(കനകാക്ഷരമായി)
ഒരു നീർമണിയായി പുലരികളിൽ
പൊന്നിതളിൽ പ്രിയതരമരവികളിൽ
ഞാനാദ്യ സുഗന്ധവുമായി കലരും
രാവുകൾ പകലുകളറിയാതെ
അതിനാഴത്തിലാഴത്തിൽ ഒരു തേൻതുള്ളി
ആറാടുവാനെൻ പുഴയാകും
((ഒരു റോസാപ്പൂവിൻ ഒളികണ്‍മുള്ള്
(മനസ്സിൻ മുറിവായി)
അതു വാരിയെരിഞ്ഞൊരു പൊള്ളും മഞ്ഞ്
(കരളിൽ കനലായി)))
വെള്ളിൽക്കിളി പാറും, കാർമുകിലോരം
ഈറൻ മുടി കോതും, മാർഗഴിമാസം
മിന്നലായി മിന്നലായി, കണ്‍കളിൽ തെന്നവേ
ഒരു മലതൻ താഴ്വരയിൽ
വീണു മറിഞ്ഞൊരു കരിവാർമുകിലിനെ
വാരിയെടുത്തു പറന്നു കുതിയ്ക്കും
ആകാശമൊരു വെണ്‍കുടയാകും
((ഒരു റോസാപ്പൂവിൻ ഒളികണ്‍ മുള്ള്
അതു വാരിയെരിഞ്ഞൊരു പൊള്ളും മഞ്ഞ്))
അന്തിപ്പുഴ നീന്തും, വെണ്മതി പോലെ
പണ്ടേയെന്നുള്ളിൽ, നിൻ മുഖബിംബം
തെന്നലേ, തെന്നലേ, എന്നിലെയ്ക്കൊന്നു വാ
കറുകവിരൽ കതിരോളിയാൽ
മോതിരമണിയും പുലരിയിലാരുടെ
കാലടി നാദത്തിലാകെയുണർന്നെൻ
ആകാശമൊരു പൊൻചിറകായി
((ഒരു റോസാപ്പൂവിൻ ഒളികണ്‍മുള്ള്
(മനസ്സിൻ മുറിവായി)
അതു വാരിയെരിഞ്ഞൊരു പൊള്ളും മഞ്ഞ്
(കരളിൽ കനലായി)))
((കതിരാവിൻ നെഞ്ചിൽ തിങ്കൽത്തെല്ല്
(നിറകണ്‍ ചിരിയായി)
അതു താഴ്വരയെഴുതിയ കവിതയിലാലും
(കനകാക്ഷരമായി)))
((ഒരു റോസാപ്പൂവിൻ ഒളികണ്‍മുള്ള്
(മനസ്സിൻ മുറിവായി)
അതു വാരിയെരിഞ്ഞൊരു പൊള്ളും മഞ്ഞ്
(കരളിൽ കനലായി)))
((കതിരാവിൻ നെഞ്ചിൽ തിങ്കൽത്തെല്ല്
(നിറകണ്‍ ചിരിയായി)
അതു താഴ്വരയെഴുതിയ കവിതയിലാലും
(കനകാക്ഷരമായി)))