Azhake Kanmaniye


Song: Azhake
Artiste(s): P. Jayachandran & Sujatha
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Kasthooriman

Azhake kanmaniye
Azhalin poovithale
Manasinte kilivaathilariyaathe thurannoru
Mazhavil chirakulla kavithe
Neeyente kastoorimaan kurunnu
Ente kasthoorimaan kurunnu

((Azhake kanmaniye
Azhalin poovithale))

Mukilaanu njaan
Mookanombaramurangunna kaarvarnna megham
Vezhaambal njaan
Daahichalayumbol mazhayaayi nee niranju peythu

Puthiya kinaakkal ponvalayaninjoo
Kaalam kathiraninjoo
Nammal, namme thiricharinjoo

Neeyariyathiniyilloru nimisham
Neeyillaathiniyilloru swapnam
Neeyaanellaamellaam thozhee

((Uyireyennuyire
Kanivin kanimalare))

Poovaanu nee
Ennilithalitta anuraaga niramulla poovu
Thenaanu nee
Ente ninavinte ilakkumbil nirayunna poonthen

Poovinte karalil
Kaarvandinariyaattha kaamuka mohangalundo
Iniyum pranaya rahasyamundo

Chundil chundil muttiyurummiya
Snehakkuruvikal pallavi paadee
Chumbana madhurappulari virinjoo

((Azhake kanmaniye
Azhalin poovithale
Manasinte kilivaathilariyaathe thurannoru
Mazhavil chirakulla kavithe
Neeyente kastoorimaan kurunnu
Ente kasthoorimaan kurunnu))

((Azhake kanmaniye
Azhalin poovithale))

അഴകേ കണ്മണിയേ
അഴലിൻ പൂവിതളേ
മനസിൻറെ കിളിവാതിലറിയാതെ തുറന്നൊരു
മഴവിൽ ചിറകുള്ള കവിതേ
നീയെൻറെ കസ്തൂരിമാൻ കുരുന്നു
എൻറെ കസ്തൂരിമാൻ കുരുന്നു

((അഴകേ കണ്മണിയേ
അഴലിൻ പൂവിതളേ))

മുകിലാണു ഞാൻ
മൂകനൊമ്പരമുറങ്ങുന്ന കാർവർണ്ണമേഘം
വേഴാമ്പൽ ഞാൻ
ദാഹിച്ചലയുമ്പോൾ മഴയായി നീ നിറഞ്ഞു പെയ്തു

പുതിയ കിനാക്കൾ പൊൻവലയണിഞ്ഞൂ
കാലം കതിരണിഞ്ഞൂ
നമ്മൾ, നമ്മെ തിരിച്ചറിഞ്ഞൂ

നീയറിയാതിനിയില്ലൊരു നിമിഷം
നീയില്ലാതിനിയില്ലൊരു സ്വപ്നം
നീയാണെല്ലാമെല്ലാം തോഴീ

((ഉയിരേയെന്നുയിരെ
കനിവിൻ കണിമലരെ))

പൂവാണു നീ
എന്നിലിതളിട്ട അനുരാഗ നിറമുള്ള പൂവ്
തേനാണു നീ
എൻറെ നിനവിൻറെ ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ

പൂവിൻറെ കരളിൽ
കാർവണ്ടിനറിയാത്ത കാമുക മോഹങ്ങളുണ്ടോ
ഇനിയും പ്രണയ രഹസ്യമുണ്ടോ

ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ
സ്നേഹക്കുരുവികൾ പല്ലവി പാടീ
ചുംബന മധുരപ്പുലരി വിരിഞ്ഞൂ

((അഴകേ കണ്മണിയേ
അഴലിൻ പൂവിതളേ
മനസിൻറെ കിളിവാതിലറിയാതെ തുറന്നൊരു
മഴവിൽ ചിറകുള്ള കവിതേ
നീയെൻറെ കസ്തൂരിമാൻ കുരുന്നു
എൻറെ കസ്തൂരിമാൻ കുരുന്നു))

((അഴകേ കണ്മണിയേ
അഴലിൻ പൂവിതളേ))

Leave a comment