Song: Mazhayil Nirayum
Artiste(s): Najim Arshad & Mridula Warrier
Lyricist: Murukan Kattakkada
Composer: Afzal Yusuf
Album: Parankimala
Mazhayil nirayum puzha pole
Ilaveyilil pakalin chiri pole
Manjalayil maamala pole
Kaarmukilil mazhavilkkodi pole
Nirayukayaanen hridayavanam
Priyasakhi nee anaye chaare
((Mazhayil nirayum puzha pole
Ilaveyilil pakalin chiri pole))
Neelanilaavilalinja vikaaramuzhinju-
Maranjoru raavukalil
Chumbanamettu vidarnnoru chembaka-
Mullayilooriya thenalayil
Aa. paari varum pathivaayi varum
Mridhu shyaama manohara salabham nee
Janmamathil pala janmamathil
Iniyennum piriyaa pranayam nee
((Mazhayil nirayum puzha pole
Ilaveyilil pakalin chiri pole))
Daivasugandhamalinjoru sahiyyayil
Kaamukakaamana thazhukumbol
Eerananinjakaleyoru chandrika
Thengalothukki mayangumbol
O.. Ambukalil malarambukalil
Sharashayyakal neeyum chandam nee
Raaginiyaayi anuraaginiyaayi
En praananil aliyum pranayam nee
((Mazhayil nirayum puzha pole
Ilaveyilil pakalin chiri pole))
((Nirayukayaanen hridayavanam
Priyasakhi nee anaye chaare))
((Mazhayil nirayum puzha pole
Ilaveyilil pakalin chiri pole))
മഴയിൽ നിറയും പുഴ പോലെ
ഇളവെയിലിൽ പകലിൻ ചിരി പോലെ
മഞ്ഞലയിൽ മാമല പോലെ
കാർമുകിലിൽ മഴവിൽക്കൊടി പോലെ
നിറയുകയാണെൻ ഹൃദയവനം
പ്രിയസഖി നീ അണയെ ചാരെ
((മഴയിൽ നിറയും പുഴ പോലെ
ഇളവെയിലിൽ പകലിൻ ചിരി പോലെ))
നീലനിലാവിലലിഞ്ഞ വികാരമുഴിഞ്ഞു-
മറഞ്ഞൊരു രാവുകളിൽ
ചുംബനമേറ്റു വിടർന്നൊരു ചെമ്പക –
മുല്ലയിലൂറിയ തേനലയിൽ
ആ . പാറി വരും പതിവായി വരും
മൃദു ശ്യാമ മനോഹര ശലഭം നീ
ജന്മമതിൽ പല ജന്മമതിൽ
ഇനിയെന്നും പിരിയാ പ്രണയം നീ
((മഴയിൽ നിറയും പുഴ പോലെ
ഇളവെയിലിൽ പകലിൻ ചിരി പോലെ))
ദൈവസുഗന്ധമലിഞ്ഞൊരു ശൈയ്യയിൽ
കാമുകകാമന തഴുകുമ്പോൾ
ഈറനണിഞ്ഞകലേയൊരു ചന്ദ്രിക
തേങ്ങലൊതുക്കി മയങ്ങുമ്പോൾ
ഓ.. അമ്പുകളിൽ മലരമ്പുകളിൽ
ശരശയ്യകൾ നീയും ചന്ദം നീ
രാഗിണിയായി അനുരാഗിണിയായി
എൻ പ്രാണനിൽ അലിയും പ്രണയം നീ
((മഴയിൽ നിറയും പുഴ പോലെ
ഇളവെയിലിൽ പകലിൻ ചിരി പോലെ))
((നിറയുകയാണെൻ ഹൃദയവനം
പ്രിയസഖി നീ അണയേ ചാരെ))
((മഴയിൽ നിറയും പുഴ പോലെ
ഇളവെയിലിൽ പകലിൻ ചിരി പോലെ))