Song: Kaathoramaaro
Artiste(s): Sudeep Kumar
Lyricist: Ajith Irapuram
Composer: Neeraj Gopal
Album: Namboothiri Yuvavu @43
Kaathoramaaro kalivaakku mooli
Kanavaayiram pootthu vaasanthamaayi
Kaathoramaaro kalivaakku mooli
Kanavaayiram pootthu vaasanthamaayi
Aaromalaayi, arikil nilaavin
Chelulloraal varaan neramaayi
((Kaathoramaaro kalivaakku mooli
Kanavaayiram pootthu vaasanthamaayi))
Eeran nilaavum ponnaambalum
Kuliraarnna raavinte theerangalum
Mriduvalli padarunna thenmaavile
Thalirundu kili paadum geethangalaayi
Anuraagakkuri chaartthi aniyichorukkunna
Manassinte manivarnna swapnangalum
Kaalavum mohavum kaikortthu kalyaana yaamamaayi
((Kaathoramaaro kalivaakku mooli
Kanavaayiram pootthu vaasanthamaayi))
Palakaalamaayi paadaatthoren
Varaveena paadunnu pranayaardramaayi
Animulla pookkunna manimuttamee
Vanamulla poo ninne varavelkkayaayi
Thiruvaathira paattinneenam muzhangunna
Ee naalukettinte hridayaanganam
Omale, thaarilam viral thottu viriyunna raaagamaayi
((Kaathoramaaro kalivaakku mooli
Kanavaayiram pootthu vaasanthamaayi
Aaromalaayi, arikil nilaavin
Chelulloraal varaan neramaayi))
കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി
കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി
ആരോമലായി, അരികിൽ നിലാവിൻ
ചേലുള്ളോരാൾ വരാൻ നേരമായി
((കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി))
ഈറൻ നിലാവും പൊന്നാമ്പലും
കുളിരാർന്ന രാവിൻറെ തീരങ്ങളും
മൃദുവള്ളി പടരുന്ന തേന്മാവിലെ
തളിരുണ്ടു കിളി പാടും ഗീതങ്ങളായി
അനുരാഗക്കുറി ചാർത്തി അണിയിച്ചൊരുക്കുന്ന
മനസ്സിന്റെ മണിവർണ്ണ സ്വപ്നങ്ങളും
കാലവും മോഹവും കൈകോർത്തു കല്യാണ യാമമായി
((കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി))
പലകാലമായി പാടാത്തൊരെൻ
വരവീണ പാടുന്നു പ്രണയാർദ്രമായി
അണിമുല്ല പൂക്കുന്ന മണിമുട്ടമീ
വനമുല്ല പൂ നിന്നെ വരവേൽക്കയായി
തിരുവാതിര പാട്ടിന്നീണം മുഴങ്ങുന്ന
ഈ നാലുകെട്ടിൻറെ ഹൃദയാംഗണം
ഓമലേ, താരിളം വിരൽ തൊട്ടു വിരിയുന്ന രാഗമായി
((കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി
ആരോമലായി, അരികിൽ നിലാവിൻ
ചേലുള്ളോരാൾ വരാൻ നേരമായി))