Nilave Nilave


Song: Nilave Nilave
Artiste(s): Karthik
Lyricist: Unknown
Composer: Balabhaskar
Album: Heartbeats

Nilave nilave
Avale kaanaan vaa
Nadiye nadiye
Ithile paadaan vaa

Mizhiyile azhaku, kadamedu nilave
Avalude mozhi thennal pole
Udalile vadivu, kadamedu nadiye
Avalude chiri, minnal pole

Rosaappoovalle chundil
Thoovella poovo meyyil
Kaarmegham meyum koonthal kaattil aadi

Dhooratthe maadatthaykkum kaanaan moham
Maanatthe maalaakhaykkum kaanaan moham

Aanandam, ullaake aanandam
Thaazhampoovin thaali theertthu njaan eeraavil
Aaghosham, ooraake aaghosham
Ee raavil snehamanju peyyumbol

Maanatthe mattuppaavil
Nakshathra koottam melle
Maattolam neelakkannin thaalam thedi

Aaraarum kaanaapponnin chelum thedi
Kaathoram sallaapatthin eenam paadi

Unmaadham, nenchaake unmaadham
Maaril mohatthaali chaartthi njaaneeraavil
Ullaasam, innaake ullaasam
Ee neram swargaveena paadumbol

((Nilave, then nilaave
Avale kaanaan vaa
Paal naadiye, nadiye
Ithile paadaan vaa))

((Mizhiyile azhaku, kadamedu nilave
Avalude mozhi thennal pole))

നിലവേ നിലവേ
അവളേ കാണാൻ വാ
നദിയേ നദിയേ
ഇതിലേ പാടാൻ വാ

മിഴിയിലെ അഴകു, കടമെടു നിലവേ
അവളുടെ മൊഴി തെന്നൽ പോലെ
ഉടലിലെ വടിവ്, കടമെടു നദിയെ
അവളുടെ ചിരി, മിന്നൽ പോലെ

രോസാപ്പൂവല്ലേ ചുണ്ടിൽ
തൂവെള്ള പൂവോ മെയ്യിൽ
കാർമേഘം മേയും കൂന്തൽ കാറ്റിൽ ആടി

ദൂരത്തെ മാടത്തയ്ക്കും കാണാൻ മോഹം
മാനത്തെ മാലാഖയ്ക്കും കാണാൻ മോഹം

ആനന്ദം, ഉള്ളാകെ ആനന്ദം
താഴംപൂവിൻ താലി തീർത്തു ഞാൻ ഈരാവിൽ
ആഘോഷം, ഊരാകെ ആഘോഷം
ഈ രാവിൽ സ്നേഹമഞ്ഞു പെയ്യുമ്പോൾ

മാനത്തെ മട്ടുപ്പാവിൽ
നക്ഷത്ര കൂട്ടം മെല്ലെ
മാറ്റോളം നീലക്കണ്ണിൻ താളം തേടി

ആരാരും കാണാപ്പൊന്നിൻ ചേലും തേടി
കാതോരം സല്ലാപത്തിൻ ഈണം പാടി

ഉന്മാദം, നെഞ്ചാകെ ഉന്മാദം
മാറിൽ മോഹത്താലി ചാർത്തി ഞാനീരാവിൽ
ഉല്ലാസം, ഇന്നാകെ ഉല്ലാസം
ഈ നേരം സ്വർഗവീന പാടുമ്പോൾ

((നിലവേ തേൻ നിലവേ
അവളേ കാണാൻ വാ
പാൽ നദിയേ നദിയേ
ഇതിലേ പാടാൻ വാ))

((മിഴിയിലെ അഴകു, കടമെടു നിലവേ
അവളുടെ മൊഴി തെന്നൽ പോലെ))

Leave a comment