Song: Manikkinavin
Artiste(s): K.J. Jesudas & Sujatha
Lyricist: Kaithapram Damodaran Namboothiri
Composer: Jassie Gift
Album: Pokkiriraja
Manikkinaavin kothumbuvallam thuzhanju vannu
Nee enikku vendi
Veyilppiraakkal virunnu vannu pakalkkinaavil
Innenikku vendi
Chiriyude kuliralakal
Athililakiya tharivalakal
Nee azhakinte kuliraruvi
Athilozhukiya muralika njaan
Pranayinee,
Harimuraliyilinnanuraagaraagamaalyamaayi nee
((Manikkinaavin kothumbuvallam thuzhanju vannu
Nee enikku vendi
Veyilppiraakkal virunnu vannu pakalkkinaavil
Innenikku vendi))
Ehtrayo janmamaayi
Aa madhura pallavikal
Kelkkuvaan paaduvaan
Kaatthirunna pen kodi njaan
Ethra naal ethra naal
Kaatthirunnu kaanuvaan
Athramel athramel
Ishtamaanee mukham
Ente raaga sandhyakalil
Vereyenthinoru sooryam
Ente prema panchamiyil
Vereyenthinoru thinkal
Ninneyorkkaatheyinnenikkilla
Pulariyumiravukalum
((Manikkinaavin kothumbuvallam thuzhanju vannu
Nee enikku vendi
Veyilppiraakkal virunnu vannu pakalkkinaavil
Innenikku vendi))
Aaru nee aaru nee
En hridaya devathe
En manovaadiyil
Poovaninja chaaruthe
Vannu njaan vannu njaan
Ninnarikil en priyane
Ninnile ninnilekkozhuki varumaathirayaayi
Kaattumaina katha parayum
Kaananangal pookkukayaayi
Ormma poottha thaazhvarayil
Odavillu viriyukayaayi
Ninnilaliyumbolaathmaraagangal
Surabhilamozhuki varum
((Manikkinaavin kothumbuvallam thuzhanju vannu
Nee enikku vendi
Veyilppiraakkal virunnu vannu pakalkkinaavil
Innenikku vendi))
((Chiriyude kuliralakal
Athililakiya tharivalakal
Nee azhakinte kuliraruvi
Athilozhukiya muralika njaan))
((Pranayinee,
Harimuraliyilinnanuraagaraagamaalyamaayi nee))
മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞു വന്നു
നീ എനിക്ക് വേണ്ടി
വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
ഇന്നെനിക്കു വേണ്ടി
ചിരിയുടെ കുളിരലകൾ
അതിലിളകിയ തരിവളകൾ
നീ അഴകിൻറെ കുളിരരുവി
അതിലൊഴുകിയ മുരളിക ഞാൻ
പ്രണയിനീ,
ഹരിമുരളിയിലിന്നനുരാഗരാഗമാല്യമായി നീ
((മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞു വന്നു
നീ എനിക്ക് വേണ്ടി
വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
ഇന്നെനിക്കു വേണ്ടി))
എത്രയോ ജന്മമായി
ആ മധുര പല്ലവികൾ
കേൾക്കുവാൻ പാടുവാൻ
കാത്തിരുന്ന പെണ്‍കൊടി ഞാൻ
എത്ര നാൾ എത്ര നാൾ
കാത്തിരുന്നു കാണുവാൻ
അത്രമേൽ അത്രമേൽ
ഇഷ്ടമാണീ മുഖം
എൻറെ രാഗ സന്ധ്യകളിൽ
വേരെയെന്തിനൊരു സൂര്യൻ
എൻറെ പ്രേമ പഞ്ചമിയിൽ
വേറെയെന്തിനൊരു തിങ്കൾ
നിന്നെയോർക്കാതെയിന്നെനിക്കില്ല
പുലരിയുമിരവുകളും
((മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞു വന്നു
നീ എനിക്ക് വേണ്ടി
വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
ഇന്നെനിക്കു വേണ്ടി))
ആരു നീ ആരു നീ
എൻ ഹൃദയ ദേവതേ
എൻ മനോവാടിയിൽ
പൂവണിഞ്ഞ ചാരുതേ
വന്നു ഞാൻ വന്നു ഞാൻ
നിന്നരികിൽ എൻ പ്രിയനേ
നിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായി
കാട്ടുമൈന കഥ പറയും
കാനനങ്ങൾ പൂക്കുകയായി
ഓർമ്മ പൂത്ത താഴ്വരയിൽ
ഓടവില്ല് വിരിയുകയായി
നിന്നിലലിയുമ്പോളാത്മരാഗങ്ങൾ
സുരഭിലമോഴുകി വരും
((മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞു വന്നു
നീ എനിക്ക് വേണ്ടി
വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
ഇന്നെനിക്കു വേണ്ടി))
((ചിരിയുടെ കുളിരലകൾ
അതിലിളകിയ തരിവളകൾ
നീ അഴകിൻറെ കുളിരരുവി
അതിലൊഴുകിയ മുരളിക ഞാൻ))
((പ്രണയിനീ,
ഹരിമുരളിയിലിന്നനുരാഗരാഗമാല്യമായി നീ))